ഒക്കല്‍ ബാങ്ക് 10.6 ലക്ഷം രൂപ നല്‍കി
എറണാകുളം ഒക്കല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് വാക്‌സിന്‍ ചലഞ്ചിലേക്ക് 10.61 ലക്ഷം രൂപ നല്‍കി. ജീവനക്കാരുടെ രണ്ട് ദിവസത്തെ വേതനം, ഭരണ സമിതി അംഗങ്ങളുടെ സംഭാവന, ബാങ്കിന്റെ പൊതുനന്മ ഫണ്ട് എന്നിവ ഉള്‍പ്പെടെ 10,61,753 രൂപയാണ് സംഭാവന നല്‍കിയത്.
ബാങ്ക് പ്രസിഡന്റ് ടി. വി. മോഹനന്‍ സഹകരണ വകുപ്പ് അസി. രജിസ്ട്രാര്‍ എന്‍.എ. മണിക്ക് കൈമാറി. ബാങ്ക് വൈ.പ്രസിഡന്റ് കെ.പി. ലാലു, ബാങ്ക് സെക്രട്ടറി ടി. എസ്. അഞ്ജു എന്നിവര്‍ പങ്കെടുത്തു.