ഏഴോം ബാങ്കില്‍ സഹകാരി സംഗമം
കണ്ണൂരിലെ ഏഴോം സര്‍വീസ് സഹകരണ ബാങ്കിന്റെ ബ്രാഞ്ചുകളില്‍ നടത്തുന്ന സഹകാരി സംഗമം പരിപാടി ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ എം.കെ. ദിനേശ് ബാബു ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് എം.കെ. സുകുമാരന്‍, സെക്രട്ടറി ഇ. വേണു, സര്‍ക്കിള്‍ സഹകരണ യൂണിയന് അംഗം കെ . ചന്ദ്രന്, ബ്രാഞ്ച് മാനേജര്‍ കെ. മനോഹരന്, കെ.എം. ചന്ദ്രന് എന്നിവര്‍ സംസാരിച്ചു.