ഏക ദിന പരിശീലന പരിപാടി സംഘടിപ്പിച്ചു
കൊണ്ടാഴി സർവീസ് സഹകരണ ബാങ്ക് ഏക ദിന പരിശീലന പരിപാടി നടത്തി. ബ്രാഞ്ച് ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന പരിപാടി ബാങ്ക് പ്രസിഡന്റ് പി.സുലൈമാൻ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന തലത്തിൽ സഹകരണ രംഗത്തെ പ്രമുഖ പരിശീലനകനായ സുനിൽപ്രകാശൻ വിവിധ സെഷനുകളിലുളള ക്ലാസ്സ് നയിച്ചു. ബാങ്ക് സെക്രട്ടറി സി. എം ലീമ നന്ദി പറഞ്ഞു. ബാങ്ക് ഭരണസമിതി അംഗങ്ങളായ കുയിലോട്ടിൽ രാധാകൃഷ്ണൻ, പി. എം മണികണ്ഠൻ, പി. പി. മണികണ്ഠൻ, മോഹനൻ പാറത്തൊടി, ബേബി വിനോദിനി തുടങ്ങിയവർ സംസാരിച്ചു.