ഏ.ആര്‍. നഗര്‍ സഹകരണ ബാങ്ക് മാതൃകാ കൃഷിത്തോട്ടം പദ്ധതിക്ക് തുടക്കം കുറിച്ചു
ഏ.ആര്‍. നഗര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ കീഴില്‍ മാതൃകാ കൃഷിത്തോട്ടം പദ്ധതിക്ക് തുടക്കമായി. ഒന്നര ഏക്കര്‍ പാടത്ത് ഒരുക്കിയിരിക്കുന്ന കൃഷിത്തോട്ടത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ലിയാക്കത് അലി, സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഏ. പി. അബ്ദുല്‍ അസീസ് തിരുരങ്ങാടി അസിസ്റ്റന്റ് രജിസ്ട്രാര്‍ പ്രേമരാജന്‍ എന്നിവര്‍ ചേര്‍ന്ന് വിത്തിടല്‍ കര്‍മം നിര്‍വഹിച്ചു.
ബാങ്ക് സെക്രട്ടറി പി. വിജയ്, വൈസ് പ്രസിഡന്റ് ആലസ്സന്‍കുട്ടി യൂണിറ്റ് ഇന്‍സ്പെക്ടര്‍ സജിത്ത്, അസിസ്റ്റന്റ് സെക്രട്ടറി മുജീബ് .കെ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ .പി. കെ അബ്ദുല്‍ റഷീദ്, പഞ്ചായത്ത് മെമ്പര്‍മാരായ ഇബ്രാഹിം, ജാബിര്‍, ബാങ്ക് ഡയറക്ടര്‍മാര്‍ ആയ അബ്ദുല്‍ ലത്തീഫ് കെ. ടി, കുഞ്ഞുമുഹമ്മദ് ഷരത് ,സിദ്ധീഖ്, പി.വി. മുനീര്‍, ഇന്ദിര, അനില്‍ .പി, സി. കെ. മുഹമ്മദ് ഹാജി, ഇബ്രാഹിം കുട്ടി ഇ. കെ, കാവുങ്ങല്‍ അബ്ദുറഹിമാന്‍, പാടശേഖര കമ്മിറ്റി സെക്രട്ടറി നാരായണ്‍ ഉണ്ണി ബാങ്ക് ജീവനക്കാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.