എൻ.കെ.ബെന്നി ഇന്ന് വിരമിക്കും. ചവറ ജയകുമാർ എൻ.ജി.ഒ അസോസിയേഷൻ പുതിയ പ്രസിഡണ്ട്.
എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് എൻ.കെ. ബെന്നി ഇന്ന് സർവീസിൽ നിന്ന് വിരമിക്കും. സംസ്ഥാന എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് യൂണിയൻ( സെറ്റോ) ചെയർമാനാണ്. തൃശ്ശൂർ ഭൂഗർഭജല വിഭാഗം സീനിയർ ഡ്രില്ലർ ആയാണ് സേവനമനുഷ്ഠിച്ചിരുന്നത്. മൂന്ന് പതിറ്റാണ്ട് കാലത്തെ സർവീസ് സംഘടനാ പ്രവർത്തനത്തിന് ശേഷമാണ് അദ്ദേഹം സർവീസിൽ നിന്ന് വിരമിക്കുന്നത്. 2002 ലെ 32 ദിവസത്തെ പണിമുടക്കിന് നേതൃത്വം നൽകുവാനും പണിമുടക്കിന് എതിരെ സർക്കാർ പ്രയോഗിച്ച എസ്മയെ നിയമപരമായ നേരിട്ട് പരാജയപ്പെടുന്നതും ബെന്നി നേതൃത്വം നൽകി. 1990ൽ കേന്ദ്ര നിരക്ക് അനുസരിച്ചുള്ള ശമ്പളത്തിന് ഉള്ള സമരത്തിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ടു. 2015ൽ എൻജിഒ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയും 18 സംസ്ഥാന പ്രസിഡണ്ടും സെറ്റോ ചെയർമാനുമായി.
എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന കൗൺസിൽ യോഗം ചവറ ജയകുമാറിനെ സംസ്ഥാന പ്രസിഡണ്ടായി തിരഞ്ഞെടുത്തു. കെ.എ. മാത്യു ആണ് ജനറൽ സെക്രട്ടറി. ഇ. കെ.അലി മുഹമ്മദ്, എസ്. രവീന്ദ്രൻ, എ. എം. ജാഫർ ഖാൻ, ജി. എസ്. ഉമാശങ്കർ, എ. രാജശേഖരൻ നായർ എന്നിവരാണ് വൈസ് പ്രസിഡണ്ടുമാർ. സെക്രട്ടറിമാരായി എ. പി. സുനിൽ, എം. ഉദയസൂര്യൻ, എം. ജെ.തോമസ് ഹർബിറ്റ്, വി. പി. ദിനേശ്, കെ. കെ. രാജേഷ് ഖന്ന എന്നിവരെ തിരഞ്ഞെടുത്തു. പി. ഉണ്ണികൃഷ്ണനാണ് ട്രഷറർ.