എളങ്കുന്നപ്പുഴ എസ്.സി / എസ്.ടി. സംഘത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷത്തിന് തുടക്കം
എളങ്കുന്നപ്പുഴ എസ്.സി / എസ്.ടി. സര്‍വീസ് സഹകരണ സംഘത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിവിധ സേവന പദ്ധതികളുടെ ഉദ്ഘാടനം കെ.എന്‍. ഉണ്ണികൃഷ്ണന്‍ എം.എല്‍.എ നിര്‍വഹിച്ചു.
സംഘം നല്‍കിയ അഞ്ച് സ്മാര്‍ട്ട് ഫോണുകളും, സംഘം സെക്രട്ടറി എം.കെ. സെല്‍വരാജ് സ്‌പോണ്‍സര്‍ ചെയ്ത രണ്ട് സ്മാര്‍ട്ട്‌ഫോണുകളും, എറണാകുളം മഹാരാജാസ് കോളേജിലെ 86-88 വര്‍ഷത്തെ പി.ഡി.സി ജി ബാച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ നല്‍കിയ ഒരു സ്മാര്‍ട്ട്‌ഫോണും പഞ്ചായത്തിലെ സ്‌കൂളുകളില്‍ നിന്നും തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് എംഎല്‍എ വിതരണം ചെയ്തു.
‘സുഭിക്ഷ കേരളം’ പദ്ധതി പ്രകാരം അംഗങ്ങള്‍ക്കുള്ള പച്ചക്കറി തൈകളുടെ വിതരണം എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രസികല പ്രിയരാജ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ കെ ജെ ജോയ് സ്‌കൂളുകള്‍ക്കുള്ള നോട്ട് ബുക്കുകളുടെ വിതരണം നിര്‍വഹിക്കുകയും ആശംസ അര്‍പ്പിക്കുകയും ചെയ്തു. സംഘം പ്രസിഡന്റ് എന്‍ സി മോഹനന്‍ അധ്യക്ഷത വഹിച്ചു. സംഘം വൈസ് പ്രസിഡന്റ് ടി.സി. ചന്ദ്രന്‍, മുന്‍ പ്രസിഡന്റ് എ.കെ. നടേശന്‍, സെക്രട്ടറി എം.കെ. സെല്‍വരാജ് എന്നിവര്‍ സംസാരിച്ചു.