എടച്ചേരി സഹകരണ ബാങ്ക് ശതാബ്ദിയാഘോഷം 24 നു തുടങ്ങുന്നു
1924 ല്‍ രൂപം കൊണ്ട കോഴിക്കോട് എടച്ചേരി സര്‍വീസ് സഹകരണ ബാങ്കിന്റെ ശതാബ്ദിയാഘോഷം ഏപ്രില്‍ 24 നു വൈകിട്ട് അഞ്ചു മണിക്ക് പുതിയങ്ങാടിയില്‍ സഹകരണമന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും. ബാങ്കിങ് മൊബൈല്‍ ആപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ഇ.കെ. വിജയന്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും. എടച്ചേരി ബാങ്ക് പ്രസിഡന്റ് പി.കെ. ബാലന്‍ മാസ്റ്റര്‍ സ്വാഗതം പറയും. സെക്രട്ടറി നിധീഷ് ഒ.പി. റിപ്പോര്‍ട്ട് അവതരിപ്പിക്കും. സഹകരണസംഘം ജോ. രജിസ്ട്രാര്‍ ബി. സുധ ഉപഹാരസമര്‍പ്പണം നടത്തും.

ചടങ്ങില്‍ പി. മോഹനന്‍ മാസ്റ്റര്‍, അഗസ്റ്റി എ.കെ, സുരേഷ് മാസ്റ്റര്‍ കൂടത്താംകണ്ടി, കെ.പി. വനജ, ടി.കെ. അരവിന്ദാക്ഷന്‍, എന്‍. പത്മിനി ടീച്ചര്‍, വി.പി. കുഞ്ഞിക്കൃഷ്ണന്‍, പി.കെ. സുകുമാരന്‍ മാസ്റ്റര്‍, നിഷ എന്‍, സുധീഷ് ടി, ഷിജു പി, സുരേഷ് ബാബു മണിയലത്ത്, ടി.കെ. രാജന്‍ മാസ്റ്റര്‍, പി.പി. ചാത്തു, പ്രേംദാസ് എം.കെ, ഇ.കെ. സജിത്ത് കുമാര്‍, യു.പി. മൂസ മാസ്റ്റര്‍, ടി.വി. ഗോപാലന്‍ മാസ്റ്റര്‍, ടി. അനില്‍കുമാര്‍, വി. കുഞ്ഞിക്കണ്ണന്‍, എ. മോഹന്‍ദാസ്, എം. ചാത്തു മാസ്റ്റര്‍, കെ.ടി.കെ. കൃഷ്ണന്‍ മാസ്റ്റര്‍, രാജീവ് വള്ളില്‍ എന്നിവര്‍ ആശംസ നേരും.

1924 ജനുവരി 19 നു വിവിധോദ്ദേശ്യ ഐക്യനാണയസംഘമായാണ് എടച്ചേരി ബാങ്ക് പ്രവര്‍ത്തനമാരംഭിച്ചത്. 1962 ജൂലായ് ഒന്നിനു സര്‍വീസ് സഹകരണ ബാങ്കായി. ഹെഡ്ഓഫീസുള്‍പ്പെടെ അഞ്ചു ശാഖകളുള്ള ക്ലാസ് വണ്‍ സ്‌പെഷല്‍ ഗ്രേഡ് ബാങ്കാണിപ്പോള്‍. ഒരു വര്‍ഷം നീളുന്ന ശതാബ്ദിയാഘോഷം 2024 മാര്‍ച്ചില്‍ സമാപിക്കും.


 
							 
							 
							 
							 
							 
							