എംപ്ലോയീസ് ഫ്രണ്ട് ജോയിന്റ് രജിസ്ട്രാർ ഓഫീസുകൾക്ക് മുന്നിൽ ധർണ നടത്തി.

adminmoonam

ബി.ആർ ആക്ട് ഉൾപ്പെടെയുള്ള നിരവധി വിഷയങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാനത്തെ 14 ജോയിന്റ് രജിസ്ട്രാർ ഓഫീസ്കൾക്കുമുൻപിൽ ധർണ്ണ സംഘടിപ്പിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ചിരുന്നു ധർണ.

തിരുവനന്തപുരത്ത് കെപിസിസി ജനറൽ സെക്രട്ടറി തമ്പാനൂർ രവി ഉദ്ഘാടനം ചെയ്തു. കൊല്ലത്ത് ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ സമരം ഉദ്ഘാടനം ചെയ്തപ്പോൾ പത്തനംതിട്ടയിൽ മുൻ എംഎൽഎ കെ. ശിവദാസൻ നായർ സമരം ഉദ്ഘാടനം ചെയ്തു. ആലപ്പുഴയിൽ ഡിസിസി പ്രസിഡണ്ട് എം. ലിജു ഉദ്ഘാടനം ചെയ്തു. കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയും എറണാകുളത്ത് ടി.ജെ വിനോദ് എംഎൽഎയും ഇടുക്കിയിൽ ഡിസിസി പ്രസിഡണ്ട് ഇബ്രാഹിംകുട്ടി കല്ലാറും ഉദ്ഘാടനം ചെയ്തു.

തൃശ്ശൂരിൽ മുൻ എംഎൽഎ എം.പി വിൻസന്റ് ആണു നേതൃത്വം നൽകിയത്. മലപ്പുറത്ത്‌ മുൻ മന്ത്രി എ പി അനിൽകുമാറും പാലക്കാട്, എം.പി. വി കെ ശ്രീകണ്ഠനും ഉദ്ഘാടനം ചെയ്തു. വയനാട് കെപിസിസി ജനറൽ സെക്രട്ടറി കെ സി റോസക്കുട്ടി ടീച്ചർ ഉദ്ഘാടനം ചെയ്തപ്പോൾ കോഴിക്കോട് പി എം സുരേഷ് ബാബു ധർണ്ണ ഉദ്ഘാടനം ചെയ്തു. കണ്ണൂരിൽ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനിയും കാസർകോട് സഹകരണ ജനാധിപത്യ വേദി ചെയർമാൻ കെ നീലകണ്ഠനും ധാരണയ്ക്ക് നേതൃത്വം നൽകി. എംപ്ലോയീസ് ഫ്രണ്ടിന്റെ സംസ്ഥാന നേതാക്കൾ വിവിധ ജില്ലകളിൽ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Latest News