ഉമ്മന്‍ ചാണ്ടി സപ്ത ഹോട്ടല്‍ സന്ദര്‍ശിച്ചു

Deepthi Vipin lal

(മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ലാഡര്‍ സപ്ത ഹോട്ടല്‍ – കം – റിസോര്‍ട്ട് സന്ദര്‍ശിച്ചപ്പോള്‍. കെ.സി. റോസക്കുട്ടി ടീച്ചര്‍, ഐ.സി. ബാലകൃഷ്ണന്‍, സി.എന്‍. വിജയകൃഷ്ണന്‍ തുടങ്ങിയവര്‍ സമീപം)

 

രാജ്യത്ത് സഹകരണ മേഖലയില്‍ നിര്‍മിക്കുന്ന ആദ്യത്തെ പഞ്ചനക്ഷത്ര ഹോട്ടലായ ലാഡര്‍ സപ്ത ഹോട്ടല്‍ – കം – റിസോര്‍ട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സന്ദര്‍ശിച്ചു. വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയിലാണ് സപ്ത ഹോട്ടല്‍.

ലാഡര്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍ ഉമ്മന്‍ ചാണ്ടിയെ സ്വീകരിച്ചു. ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ, കെ.സി. റോസക്കുട്ടി ടീച്ചര്‍ എന്നിവരും ഉമ്മന്‍ ചാണ്ടിയോടൊപ്പമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Latest News