ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു
കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കോണ്‍ഗ്രസ് (INTUC) കോഴിക്കോട് ജില്ലാ കമ്മിറ്റി എസ്.എസ.എല്‍.സി, + 2 പരീക്ഷകളില്‍ വിജയികളായവരെ അനുമോദിച്ചു. സാഹിത്യകാരന്‍ യു.കെ.കുമാരന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.വി.അഖില്‍ അധ്യക്ഷത വഹിച്ചു.
കോഴിക്കോട് ജില്ലാ പ്രസിഡന്റ് കെ.രാജീവ് മുഖ്യതിഥിയായിരുന്നു. KCEC സംസ്ഥാന സെക്രട്ടറി ഇ.എം. ഗിരീഷ് കുമാര്‍ ഉമ്മന്‍ചാണ്ടി അനുസ്മരണ പ്രഭാഷണം നടത്തി. KCEC സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ദിനേഷ്‌കാരന്തൂര്‍, അരുണ്‍രാജ്, പ്രദീഷ് ഇല്ലത്ത്, പി.പി. വിനോദന്‍, കെ.സി. ബിനീഷ്,ഷജില്‍ കുമാര്‍, ഷിജു കക്കോടി,ഷിനോജ് കുണ്ടൂര്‍, അശ്വിന്‍ദാസ്, ഷൈജേഷ്, മഹേഷ്, മനോജ്,സുമിത, ബിജുന, ലതിക, ഉമ, ബിന്ദു എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ സന്തോഷ് ഏറാടികുളങ്ങര സ്വാഗതവും ഷഹനാദ് കാക്കൂര്‍ നന്ദിയും പറഞ്ഞു.