ഉദ്യോഗാര്‍ഥികള്‍ക്കുഗ്രേസ് മാര്‍ക്ക്അനുവദിക്കുന്ന വ്യവസ്ഥ ഒഴിവാക്കി

Deepthi Vipin lal

ഉദ്യോഗാര്‍ഥികള്‍ക്കു പൂര്‍ത്തിയാക്കിയ സര്‍വീസിനനുസരിച്ച് യോഗ്യതാപരീക്ഷയില്‍ ഗ്രേസ് മാര്‍ക്ക് അനുവദിക്കുന്ന വ്യവസ്ഥ സര്‍ക്കാര്‍ ഒഴിവാക്കി. 1969 ലെ സഹകരണ സംഘം നിയമം 185 -ാം ചട്ടത്തിലെ ഉപചട്ടം അഞ്ചിലെ രണ്ടാമത്തെ വ്യവസ്ഥയാണ് ഒഴിവാക്കിയത്. സഹകരണ സംഘം രജിസ്ട്രാറുടെ നിര്‍ദേശത്തെത്തുടര്‍ന്നാണീ നടപടി.

സേവനം പൂര്‍ത്തിയാക്കുന്ന ഓരോ വര്‍ഷത്തിനും അര മാര്‍ക്കുവീതം ഗ്രേസ് മാര്‍ക്ക് നല്‍കാനുള്ള വ്യവസ്ഥയാണ് ഉപേക്ഷിച്ചത്. പരമാവധി പത്തു മാര്‍ക്കാണു പരീക്ഷയെഴുതുന്നവര്‍ക്കു ഇങ്ങനെ കൂടുതല്‍ കിട്ടുക. ഇങ്ങനെ ഗ്രേസ് മാര്‍ക്ക് അനുവദിക്കുന്നതില്‍ പരീക്ഷാ ബോര്‍ഡ് എതിര്‍പ്പറിയിച്ചിരുന്നു. കഴിവുള്ള ഉദ്യോഗാര്‍ഥികളെ കിട്ടാന്‍ വേണ്ടിയാണു ഈ വ്യവസ്ഥ ഒഴിവാക്കുന്നത് എന്നാണു സര്‍ക്കാര്‍ ഡിസംബര്‍ 31 നു ഇറക്കിയ പുതിയ ഉത്തരവില്‍ പറയുന്നത്.

[pdf-embedder url=”https://www.moonamvazhi.com/wp-content/uploads/2022/01/KCS-Act-Rule-Amendment.-Rule-185-5-second-proviso-1.pdf” title=”KCS Act Rule Amendment. Rule 185 (5) second proviso (1)”]

 

Leave a Reply

Your email address will not be published. Required fields are marked *

Latest News