ഇതു സഹകരണത്തിന് അപകടകരം
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സമീപകാലത്തു സ്വീകരിച്ചതും ഇപ്പോഴും സ്വീകരിച്ചുകൊണ്ടിരിക്കുന്നതുമാ
കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിനു സ്വാതന്ത്ര്യസമരത്തിന്റെ തീക്ഷ്ണതയും ജനാധിപത്യ ബോധവുമുണ്ട്. ആ ബോധ്യത്തോടെയാണു മാറിമാറിവന്ന സംസ്ഥാന സര്‍ക്കാരുകള്‍ സഹകരണ സംഘങ്ങളോടുള്ള സമീപനം സ്വീകരിച്ചതും. എന്നാല്‍, സംസ്ഥാന സര്‍ക്കാരിന്റെ സമീപകാല ഇടപെടല്‍ ഈ രീതിയില്‍ കാണാനാവുന്നതല്ല. സര്‍ക്കാര്‍ ധനസഹായത്തിനായി നിര്‍ബന്ധിതവിഹിതം നിശ്ചയിക്കലില്‍ തുടങ്ങി സഹകരണ സംഘങ്ങള്‍ നല്‍കേണ്ട ഫീസുകള്‍ കുത്തനെ ഉയര്‍ത്താനുള്ള തീരുമാനംവരെ ഈ നയംമാറ്റം പ്രകടമാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സഹകരണ നിക്ഷേപമുള്ള സംസ്ഥാനം കേരളമാണ്. ഈ നിക്ഷേപം ഉല്‍പ്പാദനപരമായി സര്‍ക്കാര്‍തലത്തില്‍ ഉപയോഗിക്കുന്നതു ഗുണപരമായ ചിന്തയുമാണ്. എന്നാല്‍, സഹകരണ സംഘങ്ങളിലെ നിക്ഷേപം കണ്ട് സേവനപ്രവര്‍ത്തനം നടത്താമെന്ന രീതി തെറ്റായ സാമ്പത്തിക നയത്തിന്റെ ലക്ഷണമാണ്. ലാഭവിഹിതം സാമൂഹിക സേവനത്തിന് ഉപയോഗിക്കുന്നത് അംഗീകരിക്കാം. അതുപോലും അതതു സംഘങ്ങളുടെ പ്രവര്‍ത്തന പരിധിയ്ക്കു പുറത്തെ, ആ സംഘത്തിലെ അംഗങ്ങളല്ലാത്തവര്‍ക്കായി നല്‍കുന്നതു സഹകരണ കാഴ്ചപ്പാടല്ല. പക്ഷേ, അസാധാരണ ഘട്ടത്തിലെ അസാധാരണ തീരുമാനമായി അതിനെ കാണാം. നിലവില്‍ കുടിശ്ശിക കുമിഞ്ഞുകൂടി, വരുമാനം നിലച്ച അവസ്ഥയിലാണു പ്രാഥമിക സഹകരണ മേഖലയുള്ളത്. ക്രെഡിറ്റ് ഇതരസംഘങ്ങള്‍ എല്ലാം പ്രതിസന്ധിയിലാണ്. ശക്തമായ അടിത്തറയുണ്ടായിരുന്ന ക്രെഡിറ്റ് സംഘങ്ങള്‍ ഓരോ വര്‍ഷവും ബുദ്ധിമുട്ടിലായിക്കൊണ്ടിരിക്കു
– എഡിറ്റര്‍
ReplyForward
|