ഇംഗ്ലീഷ് മെച്ചമാക്കാന്‍ ‘ലിംഗ്വാസ്‌കില്‍’
കേംബ്രിഡ്ജ് അസസ്മെന്റ് ഇംഗ്ലീഷും ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി(ULCCS)യും ചേര്‍ന്ന് കേരളീയര്‍ക്ക് ഇംഗ്ലീഷ് ഭാഷ മെച്ചപ്പെടുത്താൻ അവസരം ഒരുക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്കും തൊഴിലന്വേഷകര്‍ക്കും തൊഴിലെടുക്കുന്നവര്‍ക്കും ഊരാളുങ്കല്‍ സെന്റര്‍ ഓഫ് എക്‌സലന്‍സിനു കീഴില്‍ നടത്തിവന്ന ‘ലിംഗ്വാസ്‌കില്‍’ (Linguaskill) പദ്ധതിയിൽ ചേരുന്നതിലൂടെ ഇംഗ്ലീഷില്‍ വൈദഗ്ദ്ധ്യം നേടാന്‍ സാധിക്കും.
ആഗോളതലത്തില്‍ പ്രൊഫഷണല്‍ രംഗത്തും തൊഴില്‍ക്കമ്പോളത്തിലും വിദ്യാഭ്യാസത്തിലുമൊക്കെ മികവോടെ സ്ഥാനമുറപ്പിക്കാന്‍ കേരളീയരെ പ്രാപ്തരാക്കുകയാണു സൊസൈറ്റിയുടെ ലക്ഷ്യം. ഈ ഉദ്ദേശ്യത്തോടെ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി നടത്തിവരുന്ന ബഹുവിധ നൈപുണ്യ വികസന പ്രവര്‍ത്തനങ്ങളില്‍ ഒന്നാണീ ഫിനിഷിങ് കോഴ്‌സ്.
കേംബ്രിഡ്ജ് അസസ്മെന്റ് ഇംഗ്ലീഷിലെ അദ്ധ്യാപകര്‍ രൂപം നല്‍കിയ പഠനപദ്ധതിക്ക് 120-ലധികം വിദേശ സര്‍വകലാശാലകളുടെയും വിവിധ സ്ഥാപനങ്ങളുടെയും അന്താരാഷ്ട്ര അംഗീകാരമുണ്ട്. കേരളത്തില്‍ ഈ കോഴ്‌സ് കോഴിക്കോട് കാരപ്പറമ്പിലെ ഊരാളുങ്കല്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇംഗ്ലീഷ് കേന്ദ്രത്തിലാണ് നടക്കുന്നത്.
ഓണ്‍ലൈനായും ഓഫ്ലൈനായും ക്ലാസുകള്‍ ഉണ്ട്. ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ അദ്ധ്യാപകര്‍ നേരിട്ടു സംവദിക്കും. ഓഫ്‌ലൈൻ ക്ലാസുകള്‍ ഊരാളുങ്കല്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് കേന്ദ്രീകരിച്ച് ആയിരിക്കും നടക്കുക.
ഇംഗ്ലീഷ് ഭാഷ മെച്ചപ്പെടുന്ന രീതിയിലായിരിക്കും കോഴ്‌സ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സംസാരം, എഴുത്ത്, വായന, എന്നീ മേഖലകളില്‍ ഉന്നതനിലവാരമുള്ള അദ്ധ്യാപകരെ ഉപയോഗിച്ചുള്ള തീവ്ര പരിശീലനമാണു നല്‍കുന്നത്.
പുതുതായി ചേരുന്നവരുടെ ഭാഷാനിലവാരം സെപ്റ്റ് (CEPT) എന്ന പരീക്ഷയിലൂടെ പരിശോധിച്ച് ഭാഷാശേഷി വര്‍ദ്ധിപ്പിക്കാന്‍ ലിംഗ്വാസ്‌കില്‍ കോഴ്‌സ് പരിശീലനവും പരീക്ഷയും നടത്തുകയാണു പഠന രീതി. രണ്ടു പരീക്ഷയും കേംബ്രിഡ്ജ് ഇംഗ്ലിഷ് അസസ്മെന്റ് അംഗീകരിച്ച കോമണ്‍ യൂറോപ്യന്‍ ഫ്രെയിംവര്‍ക്ക് ഓഫ് റഫറന്‍സ് (CEFR) പ്രകാരം ഉള്ളതാണ്. ഈ കോഴ്‌സിന് 60 മുതല്‍ 90 വരെ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള നിശ്ചിത സമയക്രമമുണ്ട്.
12 മുതല്‍ 16 വരെ വയസ്സുള്ള കുട്ടികള്‍ക്ക് 10 ദിവസത്തെ ഫൗണ്ടേഷന്‍ കോഴ്‌സും ഊരാളുങ്കല്‍ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ ഉണ്ട്. കോഴ്‌സ് പരിചയപ്പെടുത്താന്‍ ഏപ്രില്‍ 9 ന് രാവിലെ 11 മണിക്ക് വെബിനാര്‍ സംഘടിപ്പിക്കുന്നുണ്ട്. ‘Going Further: Learn English Differently’ എന്ന് പേരിട്ട വെബിനാറില്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ സാക്കിര്‍ ഹുസ്സൈന്‍ കോളേജിലെ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ അബ്ദുള്ള അബ്ദുല്‍ ഹമീദും കേംബ്രിഡ്ജ് ഇംഗ്ലിഷ് അസസ്മെന്റിലെ വെസ്റ്റ് ഇന്ത്യ മാര്‍ക്കറ്റ് തലവന്‍ ജോഷ്വ ക്‌നാനക്കനും സംസാരിക്കും.
ഗൂഗിള്‍ മീറ്റിലൂടെ നടക്കുന്ന വെബിനാറില്‍ താത്പര്യമുള്ള ആര്‍ക്കും പങ്കെടുക്കാം. ലിങ്ക്: http://meet.google.com/usd-pnsw-obv. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌റ്റ്രേഷനും: 9048623456. വെബ്സൈറ്റ്: www.ulcoe.in.