ആദായനികുതി സെക്ഷൻ 80(പി) വിഷയത്തിലുള്ള ലേഖനം.

adminmoonam

ആദായനികുതി സെക്‌ഷൻ 80 (പി) വിഷയത്തിൽ
ശിവദാസ് ചേറ്റൂരിന്റെ ലേഖന ഭാഗം ഇരുപത്തിരണ്ട്.

147. “പ്രൈമറി കോഓപ്പറേറ്റീവ് ബാങ്ക്” എന്ന പദത്തിന്റെ നിർവചനം എന്താണെന്നു കഴിഞ്ഞ ലക്കത്തിൽ കൊടുത്തിരുന്നു. ഒരു “പ്രൈമറി കോഓപ്പറേറ്റീവ് ബാങ്ക്” ആയി അംഗീകരിക്കണമെങ്കിൽ കഴിഞ്ഞ ലക്കത്തിലെ ഖണ്ഡിക number 146 ഇൽ കൊടുത്ത 6 നിബന്ധനകൾ പാലിച്ചിരിക്കണം. ആ നിബന്ധനകൾ പാക്കിസ്‌ന്റെ കാര്യത്തിൽ പാലിക്കപ്പെടുന്നുണ്ടോ എന്ന് ഓരോന്നായി പരിശോധിക്കാം.

148. ആദ്യത്തെ നിബന്ധന –“പ്രൈമറി കോഓപ്പറേറ്റീവ് ബാങ്ക്” ഒരു കോഓപ്പറേറ്റീവ് സൊസൈറ്റി ആയിരിക്കണം എന്നുള്ളതാണ്.
അപ്പോൾ എന്താണ് “കോഓപ്പറേറ്റീവ് സൊസൈറ്റി” ? “കോഓപ്പറേറ്റീവ് സൊസൈറ്റി” യുടെ നിർവചനം ബാങ്കിങ് റെഗുലേഷൻ ആക്ടിന്റെ സെക്‌ഷൻ 5 (cciia) യിൽ കൊടുത്തിട്ടുണ്ട്. ഏതെങ്കിലും സംസ്ഥാന നിയമം അനുസരിച്ചോ അല്ലെങ്കിൽ കേന്ദ്രനിയമം അനുസരിച്ചോ റെജിസ്റ്റർ ചെയ്ത സഹകരണ സൊസൈറ്റിയെ “കോഓപ്പറേറ്റീവ് സൊസൈറ്റി” ആയി നിർവചിച്ചിരിക്കുന്നു

149. ഈ നിബന്ധന പാക്‌സ് പാലിക്കപെടുന്നുണ്ട് എന്ന കാര്യത്തിൽ സംശയം ഇല്ല. പാക്‌സ് എല്ലാം തന്നെ kerala cooperative societies Act 1969 ഇലെ section 8 അനുസരിച് റജിസ്ട്രാർ ഒപ്പിട്ടു നൽകിയ സെര്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ഒരു കോഓപ്പറേറ്റീവ് സൊസൈറ്റി ആയി പരിഗണിക്കാവുന്നതാണ്. ഒരു കോഓപ്പറേറ്റീവ് സൊസൈറ്റി ആണെന്നുള്ളതിന്റെ conclusive evidence ആണ് റെജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്ന കാര്യം സെക്‌ഷൻ 8 ഇൽ വളരെ വ്യക്തമായി പ്രതിപാദിച്ചിരിക്കുന്നു. അതിനാൽ ആദ്യത്തെ നിബന്ധന പാക്‌സ് പാലിക്കപ്പെട്ടിരിക്കുന്നു.

150. ഇനി രണ്ടാമത്തെ നിബന്ധന നോക്കാം. മേലേപ്പറഞ്ഞ “പ്രൈമറി കോഓപ്പറേറ്റീവ് ബാങ്ക്” ഒരു “പ്രാഥമിക കാർഷിക സഹകരണ സംഘം” ആവരുത്.
എന്നാൽ നമ്മൾ “പ്രാഥമിക കാർഷിക സഹകരണ സംഘം” ആണല്ലോ. അതിനാൽ ഈ നിബന്ധന പാലിക്കപ്പെടുന്നില്ല. അങ്ങനെയെങ്കിൽ ഈ റൗണ്ടിൽ തന്നെ പാക്‌സ്, “പ്രൈമറി കോഓപ്പറേറ്റീവ് ബാങ്ക്” എന്ന പദത്തിന്റെ നിർവചനത്തിന് പുറത്തു പോവും.

151. അപ്പോൾ കാര്യങ്ങൾ വളരെ എളുപ്പമായില്ലേ എന്ന് വായനക്കാർക്ക് തോന്നാം. എല്ലാ നിബന്ധനകളും പാലിച്ചാൽ അല്ലെ പാക്സിനെ ഒരു “പ്രൈമറി കോഓപ്പറേറ്റീവ് ബാങ്ക്” ആയി മുദ്രകുത്താൻ കഴിയു. അതുകൊണ്ട് രണ്ടാമത്തെ നിബന്ധന പാലിക്കാതെ പോയതിനാൽ പാക്‌സ്നെ ഒരു “പ്രൈമറി കോഓപ്പറേറ്റീവ് ബാങ്ക്” ആയി കണക്കാക്കാൻ കഴിയില്ല എന്ന് വളരെ ഉറപ്പോടെ വാദിക്കാം.

152. എന്നാൽ പ്രശനം കിടക്കുന്നത് ഇവിടെയാണ്. ആദായനികുതി വകുപ്പ് പാക്‌സ്‌നെ ഒരു “പ്രാഥമിക കാർഷിക സഹകരണ സംഘം” ആയി അംഗീകരിക്കുന്നില്ല. പത്തു ശതമാനത്തിൽ താഴെ മാത്രം കാർഷിക ആവശ്യങ്ങൾക്കായി ധനസഹായം ചെയ്യുന്ന കേരളത്തിലെ ഒട്ടുമിക്ക പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളെയും “പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ” ആയി അംഗീകരിക്കാൻ കഴിയില്ല എന്നതാണ് ആദായനികുതി വകുപ്പിന്റെ വളരെ അടിസ്ഥാനപരമായ നിലപാട്. കാര്യങ്ങൾ അങ്ങനെയിരിക്കെ ഈ നിബന്ധന പാലിക്കപ്പെടാതെ പോയാൽ കേരളത്തിലെ പാക്‌സ് ആദായനികുതി വകുപ്പിന്റെ കാഴ്ചപ്പാടിൽ ഒരു “പ്രൈമറി കോഓപ്പറേറ്റീവ് ബാങ്ക്” ആയി കണക്കാക്കപ്പെടും. അതുകൊണ്ട് രണ്ടാമത്തെ നിബന്ധനയും പാലിക്കപെട്ടതായി പറയേണ്ടി വരും.

.
153. എന്നാൽ മേല്പറഞ്ഞ ആദായനികുതി വകുപ്പിന്റെ നിലപാട് തെറ്റാണ് എന്നതാണ് എന്റെ അഭിപ്രായം.

പാക്‌സ് ആവണമെങ്കിൽ ഒന്നുകിൽ നമ്മുടെ പ്രഥമ ലക്‌ഷ്യം കാർഷിക മേഖലയുമായി ബന്ധപെട്ടതാവണം. അല്ലെങ്കിൽ പ്രധാന ബിസിനസ് കാർഷിക മേഖലയുമായി ബന്ധപെട്ടതാവണം. ഒരു കാര്യം ഞാൻ എടുത്ത് പറയാൻ ആഗ്രഹിക്കുന്നു. മേല്പ്പറഞ്ഞ കണ്ടീഷനുകളിൽ ഏതെങ്കിലും ഒന്ന് പൂർത്തീകരിച്ചാൽ അല്ലെങ്കിൽ പാലിച്ചാൽ തന്നെ നമ്മളെ പാക്‌സ് ആയി കണക്കാക്കാൻ കഴിയുമെന്നാണ് എന്റെ അഭിപ്രായം. അതായത് പാക്കിസ്‌ന്റെ പ്രഥമ ലക്‌ഷ്യം കാർഷിക വായ്പ കൊടുക്കലോ കാർഷിക ആവശ്യങ്ങൾക്കായി സഹായം ചെയ്യലോ ആണെങ്കിൽ തന്നെ നമ്മളെ പാക്‌സ് ആയി കണക്കാക്കാം. ബൈലായിൽ പ്രഥമ ലക്ഷ്യമായി കാണിച്ചിട്ടുണ്ടെങ്കിൽ അത് തന്നെ മതി. കാർഷിക വായ്പ കൊടുക്കലോ കാർഷിക ആവശ്യങ്ങൾക്കായി സഹായം ചെയ്യലോ പത്തു ശതമാനത്തിനു താഴെ ആണെങ്കിൽ പോലും!!.

154. അതേപോലെ തന്നെ പ്രധാന ബിസിനസ് കാർഷിക വായ്പ കൊടുക്കലോ കാർഷിക ആവശ്യങ്ങൾക്കായി സഹായം ചെയ്യലോ ആണെങ്കിൽ പാക്‌സ് ആയി കണക്കാക്കാം- ബൈലായിൽ “പ്രഥമ ലക്‌ഷ്യം” കാർഷികേതര വായ്പ കൊടുക്കലോ കാർഷികേതര ആവശ്യങ്ങൾക്കായി സഹായം ചെയ്യലോ ആണെങ്കിൽ പോലും!!!

155. ചുരുക്കത്തിൽ മേല്പറഞ്ഞ രണ്ടു കണ്ടിഷനുകളിൽ ഏതെങ്കിലും ഒന്ന് പാലിച്ചാൽ തന്നെ നമ്മൾക്ക് ബാങ്കിങ് റെഗുലേഷൻ ആക്ട് 1949 ലെ സെക്‌ഷൻ 5(cciv) പ്രകാരമുള്ള പാക്‌സിന്റെ നിർവചനത്തിന് കീഴിൽ വരാൻ കഴിയും എന്നാണ് എന്റെ അഭിപ്രായം. ഈ വാദഗതി ഇന്ന് വരെ കോടതിക്ക് മുമ്പിൽ അവതരിപ്പിച്ചിട്ടില്ല അല്ലെങ്കിൽ കോടതിയുടെ പരിഗണനക്ക് വന്നിട്ടില്ല എന്നുള്ളത് ദുഖകരമായ ഒരു വസ്തുതയാണ് എന്ന് പറയാതിരിക്കാൻ വയ്യ.

156. ഈ ലേഖകൻ “പ്രാഥമിക കാർഷിക സഹകരണ സംഘം” എന്ന പദത്തിന്റെ നിർവചനത്തിനെ വളരെ വിശദമായി 5 , 6 ലക്കങ്ങളിൽ ചർച്ച ചെയ്തിട്ടുണ്ട്. കേരളത്തിലെ പാക്‌സ് “പ്രാഥമിക കാർഷിക സഹകരണ സംഘം” ആണെന്ന് ഞാൻ ആ ചർച്ചയിൽ സമർത്ഥിച്ചിട്ടുണ്ട്. ബഹു: വായനക്കാരോട് ആ ലക്കങ്ങൾ വായിക്കാൻ അഭ്യർത്ഥിക്കുന്നു.

157. ഏതായാലും നമ്മുടെ ചർച്ച പൂർത്തീകരിക്കാൻ വേണ്ടി മാത്രം, ആദായനികുതി വകുപ്പിന്റെ സമീപനം ശരിയാണെന്നുള്ള ഒരു വിപക്ക്ഷയിൽ ഞാൻ കേരളത്തിലെ “പ്രാഥമിക കാർഷിക സഹകരണ സംഘം” ബാങ്കിങ് റെഗുലേഷൻ ആക്ട് 1949 ലെ സെക്‌ഷൻ 5(cciv) പ്രകാരമുള്ള പാക്‌സിന്റെ നിർവചനത്തിന് കീഴിൽ വരില്ല എന്ന വാദം ഞാൻ സ്വീകരിക്കുന്നു ( അംഗീകരിക്കുന്നില്ല എങ്കിലും). അങ്ങനെയെങ്കിൽ രണ്ടാമത്തെ നിബന്ധനയും പാലിക്കപ്പെട്ടിരിക്കുന്നു.
തുടരും…..

Leave a Reply

Your email address will not be published. Required fields are marked *

Latest News