ആദായനികുതി വിഷയത്തിൽ ഏപ്രിൽ ആറുവരെ കോടതിയെ സമീപിക്കുന്നവർക്ക് സ്വാഭാവികമായി സ്റ്റേ അനുവദിക്കുന്നതിനായി ഹൈക്കോടതി.
കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആദായനികുതി വിഷയവുമായി ബന്ധപ്പെട്ട് ഏപ്രിൽ 6 വരെ ഹൈക്കോടതിയിൽ എത്തുന്ന മുഴുവൻ ഹർജികളിലും സ്വാഭാവികമായി സ്റ്റേ അനുവദിക്കുന്നതിനായി ഹൈക്കോടതി പറഞ്ഞു. ഏപ്രിൽ 8 മുതൽ കോടതി അവധിയാണ്. ആദായനികുതി വിഷയത്തിൽ നിലവിൽ സ്റ്റേ ഉള്ളവർക്ക് മെയ് 20 വരെ ഉണ്ടായിരിക്കും എന്നും കോടതി പറഞ്ഞു. ഇന്നു മുതൽ മെയ് 20 വരെ ഓപ്പൺ കോടതിയിൽ കേസ് പരിഗണിക്കുന്നതല്ല. കോടതി പ്രവർത്തനങ്ങൾ നടക്കുമെങ്കിലും പൊതു ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കിയാണ് ജസ്റ്റിസ് അമിത് റാവൽ ഇത്തരത്തിൽ ഉത്തരവിട്ടത്. ഇന്നു മാത്രം നൂറിൽ താഴെ കേസുകളാണ് ആദായ നികുതിയുമായി ബന്ധപ്പെട്ട് വിവിധ സഹകരണസംഘങ്ങൾ ഉൾപ്പെടെ ഹൈക്കോടതിയിൽ എത്തിയത്. മറ്റു കേസുകളിലും ഓപ്പൺ കോടതിയിൽ വാദം ഉണ്ടായിരിക്കില്ല.