അംഗപരിമിതരായ കുട്ടികളുള്ള സഹകരണജീവനക്കാരുടെ വിദ്യാഭ്യാസബത്ത ആയിരം രൂപയാക്കി
അംഗപരിമിതരോ ഭിന്നശേഷിക്കാരോ ആയ കുട്ടികളുള്ള സഹകരണ സംഘം ജീവനക്കാര്‍ക്കു നല്‍കിവരുന്ന വിദ്യാഭ്യാസബത്ത നിബന്ധനകള്‍ക്കു വിധേയമായി ആയിരം രൂപയായി സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. ഇതുവരെ 600 രൂപയായിരുന്നു വിദ്യാഭ്യാസബത്ത.
അംഗപരിമിതരായ കുട്ടികളുള്ള സര്‍ക്കാര്‍ജീവനക്കാര്‍ക്കു നല്‍കിയിരുന്ന വിദ്യാഭ്യാസബത്ത സര്‍ക്കാര്‍ ആയിരം രൂപയായി വര്‍ധിപ്പിച്ചിരുന്നു. ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സഹകരണ സംഘം ജീവനക്കാര്‍ക്കും വിദ്യാഭ്യാസബത്ത വര്‍ധിപ്പിക്കാവുന്നതാണെന്നു സഹകരണ സംഘം രജിസ്ട്രാര്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണു സഹകരണ സംഘം ജീവനക്കാര്‍ക്കും ഇതു ബാധകമാക്കിയത്.
കേരള സര്‍വീസ് റൂള്‍സ്പ്രകാരം ബാധകമായ അലവന്‍സുകള്‍ കേരള സഹകരണച്ചട്ടം 199 പ്രകാരം സഹകരണ സംഘം ജീവനക്കാര്‍ക്കും ബാധകമാണെന്നു വ്യവസ്ഥ ചെയ്തിട്ടുണ്ട്.