വനിതാദിനം: എന്‍എസ് സഹകരണആശുപത്രിയില്‍ ഷീകെയര്‍ പാക്കേജ്
വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി കൊല്ലം എന്‍എസ് സഹകരണആശുപത്രിയില്‍ വനിതകള്‍ക്കായി ഷീകെയര്‍ ഹെല്‍ത്ത് പാക്കേജ് നടപ്പാക്കി. മാര്‍ച്ച് 15വരെ ഇതുപ്രകാരം വനിതകള്‍ക്ക് 1000 രൂപമാത്രം ചെലവില്‍ വൈറ്റമിന്‍ ഡി ടെസ്റ്റ്, ബ്രെസ്റ്റ് എക്‌സാമിനേഷന്‍, അള്‍ട്രാസൗണ്ട് സ്‌ക്രീനിങ്, പാപ്‌സ്‌മിയര്‍, യൂറിന്‍ റുട്ടീന്‍ ടെസ്റ്റ്, സിബിസി, ബ്ലഡ് ഷുഗര്‍ ടെസ്റ്റ്, സ്‌പെഷ്യലിസ്റ്റ് ഓണ്‍കോളജി കണ്‍സള്‍ട്ടേഷന്‍, ഒഫ്‌താല്‍മോളജി കണ്‍സള്‍ട്ടേഷന്‍ എന്നിവ നടത്താം.
40വയസ്സില്‍ താഴെയുള്ള വനിതാജീവനക്കാര്‍ക്കായി 4500രൂപ ചെലവുവരുന്ന ടെസ്റ്റുകളും കണ്‍സള്‍ട്ടേഷനും 2000 രൂപമാത്രം വാങ്ങി ലഭ്യമാക്കുന്ന പാക്കേജും 40വയസ്സിനുമേലുള്ള വനിതാജീവനക്കാര്‍ക്ക് 7500 രൂപ ചെലവുവരുന്ന ടെസ്റ്റുകളും കണ്‍സള്‍ട്ടേഷനും 3000 രൂപമാത്രം വാങ്ങി ലഭ്യമാക്കുന്ന ഹെല്‍ത്ത് പാക്കേജും ആരംഭിച്ചിട്ടുണ്ട്. ഇൗ ആനുകൂല്യം മാര്‍ച്ച് 31വരെ ലഭ്യമാണ്.