കേന്ദ്ര സഹകരണനിയമാവലിയുടെ ഗുണദോഷങ്ങളെപ്പറ്റി വെബിനാര്‍ 30ന്
സഹകരണവീക്ഷണം വാട്‌സാപ് കൂട്ടായ്‌മയുടെ ഗൂഗിള്‍പ്ലാറ്റ്‌ഫോമായ coopkerala.com ജനുവരി 30 വ്യാഴാഴ്‌ച രാത്രി ഏഴിന് കേന്ദ്ര സഹകരണ മാതൃകാനിയമാവലിയും കേരളവും എന്ന വിഷയത്തില്‍ വെബിനാര്‍ സംഘടിപ്പിക്കും. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സഹകരണമാതൃകാനിയമാവലിയുടെ ഗുണദോഷങ്ങളെപ്പറ്റി സഹകാരികളില്‍ അവബോധം സൃഷ്ടിക്കലാണു ലക്ഷ്യം. കേന്ദ്രനിയമാവലിയെപ്പറ്റി സംശയങ്ങള്‍ ചോദിക്കാനും സൗകര്യമുണ്ട്. കാര്‍ഷിക സഹകരണസ്‌റ്റാഫ് പരിശീലനഇന്‍സ്റ്റിറ്റിയൂട്ട് മുന്‍ഡയറക്ടര്‍ ബി.പി. പിള്ള, മാതൃഭൂമി സീനിയര്‍ റിപ്പോര്‍ട്ടര്‍ ബിജു പരവത്ത്, കെസിഇഎഫ് സംസ്ഥാനജനറല്‍ സെക്രട്ടറി ഇ.ഡി. സാബു, കെസിഇയു (സിഐടിയു) സംസ്ഥാനവൈസ്‌പ്രസിഡന്റ് കെ.ബി. ജയപ്രകാശ്, കെസിഇസി (എഐടിയുസി) സംസ്ഥാനവൈസ്‌പ്രസിഡന്റ് സുരേഷ്‌ബാബു, കെസിഇസി (ഐഎന്‍ടിയുസി) സംസ്ഥാനവര്‍ക്കിങ് പ്രസിഡന്റ് എസ്‌ആര്‍ ഹാരിസ്, എന്നിവര്‍ സംസാരിക്കും. കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണബാങ്ക് ജനറല്‍ മാനേജര്‍ സാജു ജെയിംസ് മോഡറേറ്ററായിരിക്കും. സഹകരണവീക്ഷണം കോഓര്‍ഡിനേറ്റര്‍ അരുണ്‍ശിവാനന്ദന്‍ സ്വാഗതം പറയും. വെബിനാറില്‍ പങ്കെടുക്കാനുള്ള ലിങ്ക് ചുവടെ ;https://meet.google.com/xhf-rxpu-iou