കുന്നുകര സഹകരണബാങ്കിന്റെ ഭക്ഷ്യോല്‍പന്നഫാക്ടറിയില്‍ ഫുഡ് ടെക്‌നോളജിസ്‌റ്റിന്റെ ഒഴിവ്
എറണാകുളം ജില്ലയിലെ കുന്നുകര സര്‍വീസ് സഹകരണബാങ്കിന്റെ കുന്നുകര അഗ്രിപ്രോഡക്ട്‌സ് ആന്റ് മാര്‍ക്കറ്റിങ് എന്ന ഭക്ഷ്യോല്‍പന്ന ഫാക്ടറിയില്‍ ഫുഡ് ടെക്‌നോളജിസ്‌റ്റിന്റെ ഒഴിവുണ്ട്. ഫുഡ് ടെക്‌നോളജിയില്‍ ബിരുദവും ഭക്ഷ്യോല്‍പന്നമേഖലയില്‍ ഒരുവര്‍ഷത്തെയെങ്കിലും പ്രവൃത്തിപരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫെബ്രുവരി 20നകം കുന്നുകര സര്‍വീസ് സഹകരണബാങ്ക് ക്ലിപ്‌തം നമ്പര്‍ 827, കുന്നുകര പി.ഒ. പിന്‍കോഡ് 683578 എന്ന വിലാസത്തില്‍ അപേക്ഷയും ബയോഡാറ്റയും അയക്കണം. അപേക്ഷാഫോം https://kunnukarascb.com/ career/ എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ +91 97450 08094 എന്ന ഫോണ്‍നമ്പരില്‍ കിട്ടും.
