സംസ്ഥാന സഹകരണയൂണിയനില്‍ ജനറല്‍ മാനേജര്‍ ഒഴിവ്
സംസ്ഥാന സഹകരണയൂണിയനില്‍ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തിലാണു നിയമനം. കുറഞ്ഞപ്രായപരിധി 40വയസ്സ്. ഉയര്‍ന്ന പ്രായപരിധി 50 വയസ്സ്. 2025 ജനുവരിഒന്ന് അടിസ്ഥാനമാക്കിയാണു പ്രായപരിധി കണക്കാക്കുക. കോമേഴ്സ്, ധനശാസ്ത്രം, മാനേജ്മെന്റ് തുടങ്ങി ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തരബിരുദവും എച്ച്ഡിസിആന്റ് ബിഎം കോഴ്സും (അല്ലെങ്കില്‍ ജെഡിസി) നേടിയിരിക്കണം. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖല, സഹകരണഅപ്പെക്സ്, സംസ്ഥാനസഹകരണയൂണിയന്‍ സ്ഥാപനങ്ങളില്‍ വകുപ്പുമേധാവിയായി 10വര്‍ഷത്തെ പരിചയം വേണം. മാനേജ്മെന്റില്‍ കേരളസര്‍വകലാശാല അംഗീകരിച്ച ഡോക്ടറേറ്റുള്ളതും ഭരണ-സഹകരണരംഗങ്ങളില് ദേശീയവും അന്തര്‍ദേശീയവുമായ സ്ഥാപനങ്ങളില്‍ പരിശീലനം പൂര്‍ത്തിയാക്കിയിട്ടുള്ളതും അധികയോഗ്യതയായിരിക്കും. ബയോഡാറ്റയും പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയംസാക്ഷ്യപ്പെടുത്തിയ കോപ്പികളും സഹിതമുള്ള അപേക്ഷ ഫെബ്രുവരി 10നു വൈകിട്ട് അഞ്ചിനകം തപാലില്‍ ലഭിക്കണം. അഡീഷണല്‍ രജിസ്ട്രാര്‍-സെക്രട്ടറി, സംസ്ഥാന സഹകരണയൂണിയന്‍, കേരള, സംസ്ഥാനസഹകരണഭവന്, ഊറ്റുകുഴി, തിരുവനന്തപുരം – 1 (ഫോണ്‍ – 0471 2320420) എന്ന വിലാസത്തിലാണ് അപേക്ഷ അയക്കേണ്ടത്.