സഹകരണസര്‍വകലാശാലയില്‍ ഒഴിവുകള്‍
ഗുജറാത്തിലെ ആനന്ദ് ഗ്രാമീണമാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ട് (ഇര്‍മ) കേന്ദ്രമായുള്ള സഹകരണസര്‍വകലാശാലയായ ത്രിഭുവന്‍ സഹകാരി യൂണിവേഴ്‌സിറ്റിയില്‍ പ്രോഗ്രാമറുടെയും ഓഡിയോവിഷ്വല്‍ ടെക്‌നീഷ്യന്റെയും ഒഴിവുണ്ട്. രണ്ടുതസ്‌തികയും പതിനൊന്നുമാസത്തേക്കാണ്. രണ്ടിന്റെയും പ്രായപരിധി 35 വയസ്സും അപേക്ഷിക്കേണ്ട അവസാനതിയതി ഏപ്രില്‍ പന്ത്രണ്ടുമാണ്. അപേക്ഷിക്കേണ്ടത് https://www.irma.ac.in/ careers/careers.php യിലാണ്.

പ്രോഗ്രാമര്‍ (ഐറ്റി ആന്റ് സിസ്‌റ്റംസ്) തസ്‌തികയില്‍ അപേക്ഷിക്കുന്നവര്‍ക്ക് വേണ്ട വിദ്യാഭ്യാസയോഗ്യത: കമ്പ്യൂട്ടര്‍ സയന്‍സില്‍ എംസിഎ/ബിഇ അല്ലെങ്കില്‍ ബി.ടെക്/ സോഫ്‌റ്റുവെയര്‍ എഞ്ചിനിയറിങ്ങില്‍ എംടെക്/ കമ്പ്യൂട്ടര്‍ സയന്‍സില്‍ എംഎസ് സി. ഇംഗ്ലീഷ് നന്നായി എഴുതാനും സംസാരിക്കാനും കഴിയണം. സോഫ്‌റ്റുവെയര്‍ വികസിപ്പിച്ചു രണ്ടുകൊല്ലമെങ്കിലും പരിചയം വേണം. എഴുത്തുപരീക്ഷയും അഭിമുഖവുമുണ്ടാകും.
ജോലിയുടെ സ്വഭാവമനുസരിച്ച് താഴെ പറയുന്ന കാര്യങ്ങളും പ്രതീക്ഷിക്കുന്നു. ഓറക്കിള്‍ ആര്‍ഡിബിഎംഎസ് ബാക്ക് എന്റ് ഡാറ്റാബേസോടെ അപ്പെക്‌സ് പ്ലാറ്റ്‌ഫോമില്‍ ആപ്പുകള്‍ വികസിപ്പിച്ചും കൈകാര്യം ചെയ്‌തു പരിചയം. സോഫ്‌റ്റുവെയര്‍ എഞ്ചിനിയറിങ്, പ്രോസസ് ഡോക്യുമെന്റേഷന്‍, പ്രോജക്ട് മാനേജ്‌മെന്റ് തത്വങ്ങളനുസരിച്ചുള്ള യൂസര്‍ ആവശ്യകതകള്‍ എന്നിവയില്‍ വൈദഗ്‌ധ്യം. പിഎച്ച്‌പിയും ജാവയും എഎസ്‌പിയും എച്ച്‌ടിഎംഎലും പോലുള്ള വെബ്‌അധിഷ്‌ഠിതടൂളുകളില്‍ പരിചയവും, ഡബ്ലിയുഎപി അധിഷ്‌ഠിതവും മൊബൈല്‍ അധിഷ്‌ഠിതവുമായ ആപ്പ് വികസനത്തിലും ബിസിനസ് അനലിറ്റിക്‌സിലും മെഷീന്‍ ലേണിങ്ങിലും അറിവും.

പ്രതിഫലം മാസം 35000-40000 രൂപ.ഓഡിയോവിഷ്വല്‍ ടെക്‌നീഷ്യന്‍ തസ്‌തികയിലേക്ക് അപേക്ഷിക്കാന്‍ കമ്പ്യൂട്ടര്‍ സയന്‍സിലോ ഇലക്ട്രോണിക്‌സിലോ വിവരസാങ്കേതികവിദ്യയിലോ അനുബന്ധവിഷയങ്ങളിലോ ഡിപ്ലോമയോ ഐടിഐയോ ബിരുദമോ ഉണ്ടായിരിക്കണം. എവി ഉപകരണസംവിധാനങ്ങളും സോഫ്‌റ്റുവെയറും പ്രവര്‍ത്തിപ്പിക്കുന്നതിലും തകരാറുകള്‍ തീര്‍ക്കുന്നതിലും പരിചയം വേണം. എവി സിഗ്നല്‍ ഫ്‌ളോ, കേബ്‌ളിങ്, കണക്ടറുകള്‍,നെറ്റ്‌വര്‍ക്ക് അധിഷ്‌ഠിത എവി സിസ്റ്റങ്ങള്‍ എന്നിവയില്‍ അറിവുണ്ടായിരിക്കണം. വീഡിയോകോണ്‍ഫറന്‍സിങ് പ്ലാറ്റുഫോമുകളെക്കുറിച്ചും ഹൈബ്രിഡ് ക്ലാസ്‌റൂം സെറ്റപ്പുകളെക്കുറിച്ചും ധാരണയുണ്ടായിരിക്കണം. എവി സംവിധാനങ്ങളുടെ ഇന്റഗ്രേഷന് ആവശ്യമായ നെറ്റ് വര്‍ക്കിങ് തത്വങ്ങളെയും ഐടി ഘടനയെയുംപറ്റി അടിസ്ഥാനധാരണ വേണം. അറ്റകുറ്റപ്പണിക്കും സംവിധാനവിശകലനത്തിനും ഡോക്യുമെന്റേഷനും കഴിവുണ്ടായിരിക്കണം.ശമ്പളം 25000-3000 രൂപ. അഭിമുഖത്തിലൂടെയാണു തിരഞ്ഞെടുക്കുക.