സഹകരണ പെന്‍ഷന്‍ബോര്‍ഡില്‍ സ്വീപ്പര്‍ ഒഴിവ്
സംസ്ഥാനസഹകരണജീവനക്കാരുടെ പെന്‍ഷന്‍ബോര്‍ഡില്‍ ഫുള്‍ടൈം സ്വീപ്പറുടെ ഒരു ഒഴിവുണ്ട്. അപേക്ഷിക്കാന്‍ സാക്ഷരരായിരുന്നാല്‍ മതി. ശമ്പളം 23000-50200 രൂപ. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി ശാരീരികക്ഷമതയുള്ളവരില്‍നിന്നാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. 300രൂപ അപേക്ഷാഫീസുണ്ട്. പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കു 150 രൂപയേയുള്ളൂ. അഡീഷണല്‍ രജിസ്‌ട്രാര്‍/സെക്രട്ടറി, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് പെന്‍ഷന്‍ ബോര്‍ഡ്, തിരുവനന്തപുരം എന്ന പേരില്‍ മാറാവുന്ന ഡിഡിയും, പ്രായം, യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ സ്വയംസാക്ഷ്യപ്പെടുത്തിയ പകര്‍പ്പും അപേക്ഷയോടൊപ്പം വെക്കണം. ഫെബ്രുവരി അഞ്ചിനു വൈകിട്ട് അഞ്ചുമണിക്കകം അപേക്ഷ സമര്‍പ്പിച്ചിരിക്കണം. അഡീഷണല്‍ രജിസ്‌ട്രാര്‍/ സെക്രട്ടറി, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ംപ്ലോയീസ് പെന്‍ഷന്‍ ബോര്‍ഡ്, ജവഹര്‍ സഹകരണഭവന്‍, ഏഴാംനില, ഡി.പി.ഐ. ജങ്ക്‌ഷന്‍, തൈക്കാട് പി.ഒ, തിരുവനന്തപുരം 695014. ഫോണ്‍:0471-2475681 ഇമെയില്‍: [email protected] എന്ന വിലാസത്തിലേക്കാണ് അപേക്ഷകള്‍ അയക്കേണ്ടത്.

പ്രായപരിധി 2025 ഏപ്രില്‍ ഒന്നിനു പതിനെട്ടുവയസ്സു തികഞ്ഞിരിക്കണം. 37 വയസ്സ് കവിഞ്ഞിരിക്കയുമരുത്. പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ അഞ്ചുവര്‍ഷത്തെയും, മറ്റുപിന്നോക്കവിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് മൂന്നുവര്‍ഷത്തെയും ഇളവ് അനുവദിക്കും. അപേക്ഷാമാതൃകയും മറ്റുവിവരങ്ങളും പ്രവൃത്തിദിവസങ്ങളില്‍ പെന്‍ഷന്‍ബോര്‍ഡ് ഓഫീസില്‍നിന്നോ sahakaranapension.orghttp://sahakaranapension.org എന്ന വെബ്‌സൈറ്റില്‍നിന്നോ ലഭിക്കും. അപേക്ഷയോടൊപ്പം 10രൂപ സ്റ്റാമ്പ് ഒട്ടിച്ച സ്വന്തം മേല്‍വിലാസമെഴുതിയ 10 x 4 രൂപത്തിലുള്ള കവര്‍ ഉള്‍ക്കൊള്ളിച്ചിരിക്കണം. അപേക്ഷ അയക്കുന്ന കവറിനു പുറത്ത് തസ്‌തികയുടെ പേര് വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. മേല്‍പറഞ്ഞ നിബന്ധനകള്‍ക്ക് അനുസൃതമല്ലാത്ത അപേക്ഷ നിരസിക്കും. റാങ്കുലിസ്റ്റിന്റെ കാലാവധി മൂന്നുവര്‍ഷമായിരിക്കും.

