പുണെ പീപ്പിള്‍സ് സഹകരണബാങ്കില്‍ 80 ഒഴിവ്
മഹാരാഷ്ട്രയിലെ പുണെ പീപ്പിള്‍സ് കോഓപ്പറേറ്റീവ് ബാങ്കില്‍ ക്ലര്‍ക്കുമാരുടെ 80 ഒഴിവുണ്ട്. യോഗ്യത ബിരുദവും കമ്പ്യൂട്ടര്‍ സര്‍ട്ടിഫിക്കറ്റും (എംഎസ്‌സിഐറ്റിയുടെ സര്‍ട്ടിഫിക്കറ്റോ തുല്യസര്‍ട്ടിഫിക്കറ്റോ). ബാങ്കിങ്ങിലോ ഫിനാന്‍സിലോ അധികയോഗ്യതകളും കമ്പ്യൂട്ടര്‍ ഡിപ്ലോമയുമുള്ളത് അഭികാമ്യം. ജെഐഐബി, സിഎഐഐബി, ജിഡിസിആന്റ്‌എ യോഗ്യതകളുള്ളതും ബാങ്കിങ്ങിലും സഹകരണബാങ്കിങ്ങിലും നിയമത്തിലും ഡിപ്ലോമയോ ബിരുദാനന്തരബിരുദമോ ഉള്ളതും മുന്‍ഗണനാര്‍ഹം. ബാങ്കിലോ ധനകാര്യസ്ഥാപനത്തിലോ പ്രവൃത്തിപരിചയമുള്ളവര്‍ക്കും മുന്‍ഗണനയുണ്ട്. പ്രായം 20-28വയസ്സ്. 2026 ജനുവരി ഒന്ന് അടിസ്ഥാനമാക്കിയാണു പ്രായം കണക്കാക്കുക. കൊല്‍ഹാപൂര്‍ ബാങ്ക് അസോസിയേഷന്റെ വെബ്‌സൈറ്റായ wwwkopbankasso.co.inhttp://wwwkopbankasso.co.in ലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. 1200രൂപയും 18ശതമാനം ജിഎസ്‌ടിയുമടക്കം 1416 രൂപ അപേക്ഷാഫീസുണ്ട്. ജനുവരി 17നകം അപേക്ഷിക്കണം. കൂടുതല്‍ വിവരം കൊല്‍ഹാപ്പൂര്‍ ബാങ്ക് അസോസിയേഷന്റെ നേരത്തേപറഞ്ഞ വെബ്‌സൈറ്റിലും പുണെ പീപ്പിള്‍സ് കോഓപ്പറേറ്റീവ് ബാങ്കിന്റെ www.punepeoples.bank.inhttp://www.punepeoples.bank.in എന്ന വെബ്‌സൈറ്റിലും ലഭിക്കും. ഹിന്ദിയിലാണു വിജ്ഞാപനം. വിവരങ്ങള്‍ ഹിന്ദിയില്‍നിന്നു തര്‍ജമ ചെയ്‌തു മനസ്സിലാക്കേണ്ടിവരും. പുണെ, പിമ്പ്‌റിചിന്ദ്വാഡ മേഖലകളിലായി പുണെ പീപ്പിള്‍സ് കോഓപ്പറേറ്റീവ് ബാങ്കിനുള്ള 23 ശാഖകളിലേക്കാണു നിയമനം.


