ആനന്ദ് കാര്‍ഷികസര്‍വകലാശാലയില്‍ 180 അധ്യാപകഒഴിവുകള്‍
ഗുജറാത്തിലെ ആനന്ദ് കേന്ദ്രമാക്കിയുള്ള ആനന്ദ് കാര്‍ഷികസര്‍വകലാശാലയില്‍ (ആനന്ദ് അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി) അധ്യാപകരുടെ 180 ഒഴിവുണ്ട്. ജനുവരി 20നകം അപേക്ഷിക്കണം.പ്രൊഫസര്‍ 39, അസോസിയേറ്റ് പ്രൊഫസര്‍ 75, അസിസ്റ്റന്റ് പ്രൊഫസര്‍ 66 എന്നിങ്ങനെയാണ് ഒഴിവുകള്‍.പ്രായപരിധി 30. സ്‌ത്രീകള്‍ക്ക് 40. വിവിധവിഭാഗങ്ങള്‍ക്ക് ഇളവുമുണ്ട്. അപേക്ഷ സ്‌പീഡ് പോസ്‌റ്റ് ആയോ ആര്‍പിഎഡി ആയോ അയക്കണം. രജിസ്‌ട്രാര്‍ക്ക് ആണ് അയക്കേണ്ടത്. പരസ്യനമ്പര്‍ 02/2024. വിശദവിവരം www.aau.inhttp://www.aau.in ല്‍ ലഭിക്കും. ഗുജറാത്തിയിലാണു വിജ്ഞാപനം. വിവരങ്ങള്‍ തര്‍ജമ ചെയ്‌തു മനസ്സിലാക്കേണ്ടിവരും.


