തെലങ്കാന സംസ്ഥാനസഹകരണബാങ്കില്‍ ഇന്റേണിഷിപ്പ് ഒഴിവുകള്‍
തെലങ്കാന സംസ്ഥാനസഹകരണബാങ്കില്‍ (ടിജിസിഎബി) ഏഴു സഹകരണഇന്റേണുകളുടെ ഒഴിവുണ്ട്. കേന്ദ്രസഹകരണമന്ത്രാലയത്തിന്റെ സാമ്പത്തികസഹായത്തോടെയുള്ള ഒരുവര്‍ഷത്തെ ഇന്റേണ്‍ഷിപ്പാണിത്. തെലുങ്കാനയിലെ ഏതെങ്കിലും ജില്ലയില്‍ താമസിക്കുന്നവരും തെലുങ്ക് അറിയുന്നവരുമായിരിക്കണം. മാര്‍ക്കറ്റിങ് മാനേജ്‌മെന്റ്, സഹകരണമാനേജ്‌മെന്റ്, അഗ്രിബിസിനസ് മാനേജ്‌മെന്റ്, ഗ്രാമവികസനമാനേജ്‌മെന്റ് എന്നവയിലൊന്നില്‍ എംബിഎ യോ തുല്യയോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. രണ്ടുവര്‍ഷമാനേജ്‌മെന്റ് ബിരുദാനന്തരഡിപ്ലോമക്കാര്‍ക്കും അപേക്ഷിക്കാം.കമ്പ്യൂട്ടര്‍ പരിജ്ഞാനം വേണം. പ്രായം 21നും 30നും മധ്യേ. ആദിലബാദ്, ഖമ്മം, കരിംനഗര്‍, മഹബൂബ്‌നഗര്‍, നല്‍ഗോണ്ട, നിസാമാബാദ്, വാറങ്കല്‍ എന്നിവിടങ്ങളിലെ ജില്ലാകേന്ദ്രസഹകരണബാങ്കുകളില്‍ ഓരോ ഒഴിവുകള്‍ വീതമാണുള്ളത്. പ്രതിഫലം മാസം ഇരുപത്തയ്യായിരും രൂപ. അപേക്ഷ സ്‌പീഡ് പോസ്‌റ്റ് ആയി അയക്കണം. അഭിമുഖത്തിലൂടെയാണു തിരഞ്ഞെടുപ്പ്. ദി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍,, ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ് ഡിപ്പാര്‍ട്‌മെന്റ്, തെലങ്കാന സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, #4-1-441, ട്രൂപ്പ് ബസാര്‍, ഹൈദരാബാദ്-500 001 എന്ന വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്. എസ്‌എസ്‌എല്‍സിമുതലുള്ള പരീക്ഷകളിലെ മികവിനും അധികയോഗ്യതകള്‍ക്കും വെയിറ്റേജുണ്ട്. ഡിസംബര്‍ 23നകം അപേക്ഷിക്കണം. വിജ്ഞാപനവും കൂടുതല്‍വിവരവും https://tgcab.bank.inhttps://tgcab.bank.in ല്‍ കിട്ടും.


