കേരളബാങ്കില്‍ ഒഴിവുകള്‍
കേരളസംസ്ഥാനസഹകരണബാങ്കില്‍ (കേരളബാങ്ക്) ചീഫ് ടെക്‌നോളജി ഓഫീസര്‍, ചീഫ് കംപ്ലയന്‍സ് ഓഫീസര്‍, ക്രെഡിറ്റ് എക്‌സ്‌പര്‍ട്ട് തസ്‌തികകളില്‍ ഒഴിവുണ്ട്. ക്രെഡിറ്റ് എക്‌സ്‌പര്‍ട്ട് തസ്‌തികയില്‍ മൂന്നും മറ്റുരണ്ടുതസ്‌തികയിലും ഒന്നു വീതവും ഒഴിവാണുള്ളത്. കരാറടിസ്ഥാനത്തിലാണു നിയമനം. ചീഫ് ടെക്‌നോളജി ഓഫീസര്‍ തസ്‌തികയിലും ചീഫ് കംപ്ലയന്‍സ് ഓഫീസര്‍ തസ്‌തികയിലും 65വയസ്സില്‍ താഴെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഈ രണ്ടു തസ്‌തികയിലും മൂന്നുവര്‍ഷത്തേക്കായിരിക്കും കരാര്‍. ക്രെഡിറ്റ് എക്‌സപര്‍ട്ട് തസ്‌തികയുടെ പ്രായപരിധി 60-65 വയസ്സാണ്. ഈ തസ്‌തികയിലേക്ക് ഒരുവര്‍ഷത്തേക്കായിരിക്കും കരാര്‍. അപേക്ഷ സ്വീകരിക്കുന്ന അവസാനതിയതി ഡിസംബര്‍ 15 ആണ്. കൂടുതല്‍ വിവരങ്ങള്‍ ബാങ്കിന്റെ ഔദ്യോഗികവെബ്‌സൈറ്റായ www.kerala.bank.inhttp://www.kerala.bank.in ല്‍ കിട്ടും.


