നബാര്‍ഡില്‍ 10 ഒഴിവുകള്‍
ദേശീയ കാര്‍ഷിക ഗ്രാമവികസനബാങ്ക് (നബാര്‍ഡ്) 10 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എ.ടി.എല്‍. ഡവലപ്പര്‍, സീനിയര്‍ ബിസിനസ് അനലിസ്റ്റ്, ബിസിനസ് അനലിസ്റ്റ്, യുഐ/യുഎക്‌സ് ഡവലപ്പര്‍, സ്‌പെഷ്യലിസ്റ്റ്-ഡാറ്റാമാനേജ്‌മെന്റ്, പ്രോജക്ട് മാനേജര്‍-ആപ്ലിക്കേഷന്‍ മാനേജ്‌മെന്റ്, സീനിയര്‍അനലിസ്റ്റ്-നെറ്റ്‌വര്‍ക്ക്/എസ്ഡിഡബ്ലിയുഎഎന്‍ ഓപ്പറേഷന്‍സ്, സീനിയര്‍ അനലിസ്റ്റ്-സൈബര്‍ സെക്യൂരിറ്റി ഓപ്പറേഷന്‍സ് തസ്തികകളില്‍ ഓരോ ഒഴിവും ഡാറ്റാസയന്റിസ്റ്റിന്റെ രണ്ടൊഴിവുമാണുള്ളത്.ഇ.ടി.എല്‍. ഡവലപ്പറുടെ പ്രായപരിധി 25-40 വയസ്സ്. വിദ്യാഭ്യാസയോഗ്യത: ബി.ഇയോ ബി.ടെക്കോ എം.ടെക്കോ എം.സി.എ.യോ. ഐ.ടി, ബാങ്കിങ്, ധനകാര്യമേഖലകളിലൊന്നില്‍ മൂന്നുവര്‍ഷത്തെ പരിചയം വേണം. വാര്‍ഷികവേതനം 12-18ലക്ഷംരൂപ.ഡാറ്റാസയന്റിസ്റ്റിന്റെ പ്രായപരിധി 25-40വയസ്സ്. ബി.ഇ.യോ, ബി.ടെക്കോ, എം.ടെക്കോ, എം.സി.എ.യോ. അല്ലെങ്കില്‍ ഡറ്റാസയന്‍സിലോ സ്ഥിതിവിവരശാസ്ത്രത്തിലോ ഗണിതത്തിലോ സര്‍ട്ടിഫിക്കേഷനോടുകൂടിയ തത്തുല്യബിരുദം. ബന്ധപ്പെട്ട മേഖലയില്‍ മൂന്നുവര്‍ഷത്തെ പരിചയം വേണം. വാര്‍ഷികവേതനം 18-24 ലക്ഷംരൂപ.
സീനിയര്‍ ബിസിനസ് അനലിസ്റ്റിന്റെ പ്രായം 25-40 വയസ്സ്. വിദ്യാഭ്യാസയോഗ്യത: ബിരുദം, എം.എസ്.ഓഫീസ് പ്രാവീണ്യം, ഐ.ടി.സ്ഥാപനത്തിലോ ബിഎഫ്എസ്‌ഐ സ്ഥാപനത്തിലോ ബിസിനസ് അനലിസ്റ്റായി മൂന്നുവര്‍ഷത്തെ പരിചയം വേണം.വാര്‍ഷികവേതനം 12-15ലക്ഷം രൂപ.ബിസിനസ് അനലിസ്റ്റിന്റെ പ്രായപരിധി 24-35വയസ്സ്. വിദ്യാഭ്യാസയോഗ്യത:ബിരുദം, എം.എസ്.ഓഫീസ് പ്രാവീണ്യം. ഐ.ടി.സ്ഥാപനത്തിലോ ബിഎഫ്എസ്‌ഐ സ്ഥാപനത്തിലോ ബിസിനസ് അനലിസ്റ്റായി രണ്ടുവര്‍ഷത്തെ പരിചയം വേണം. വാര്‍ഷികവേതനം 6-9ലക്ഷംരൂപ.
യുഐ/യുഎക്‌സ് ഡവലപ്പറുടെ പ്രായം 25-35 വയസ്സ്. വിദ്യാഭ്യാസയോഗ്യത:ബിരുദം, എം.എസ്.ഓഫീസ് പ്രാവീണ്യം.ഐ.ടി.സ്ഥാപനത്തിലോ ധനകാര്യസ്ഥാപനത്തിലോ മൂന്നുവര്‍ഷത്തെ പരിചയം വേണം. വാര്‍ഷികവേതനം 12-18ലക്ഷംരൂപ.സ്‌പെഷ്യലിസ്റ്റിന്റെ (ഡാറ്റാമാനേജ്‌മെന്റ്) പ്രായം 25-40 വയസ്സ്. വിദ്യാഭ്യാസയോഗ്യത: സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തരബിരുദം. വിപണനത്തിലോ ഫിനാന്‍സിലോ സാമൂഹ്യസംരംഭകത്വത്തിലോ എം.ബി.എ. അധികയോഗ്യതയായി കണക്കാക്കും.പ്രമുഖ സര്‍ക്കാരിതര സന്നദ്ധസംഘടനകളിലോ സിഎസ്.ആറുകളിലോ പ്രോജക്ട് ഇംപ്ലിമെന്ററായോ കണ്‍സള്‍ട്ടന്റായോ സൂപ്പര്‍വൈസറായോ അഞ്ചുമുതല്‍ 10വരെയെങ്കിലും വര്‍ഷത്തെ പരിചയം വേണം.വാര്‍ഷികവേതനം 12-15ലക്ഷംരൂപ.
പ്രോജക്ട് മാനേജരുടെ പ്രായം 35-55 വയസ്സ്. വിദ്യാഭ്യാസയോഗ്യത: കമ്പ്യൂട്ടര്‍ സയന്‍സിലോ വിവരസാങ്കേതികവിദ്യയിലോ എഞ്ചിനിയറിങ്ങിലോ ഉള്ള നാലുവര്‍ഷബിരുദം. അല്ലെങ്കില്‍ ത്രിവല്‍സരബിരുദവും മാനേജ്‌മെന്റിലോ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സിലോ വിവരസാങ്കേതികവിദ്യയിലോ ബിരുദാനന്തരബിരുദവും. പിഎംപി/പ്രിന്‍സ്2/സ്‌ക്രംമാസ്റ്റര്‍/ എജൈല്‍/ തത്തുല്യ പ്രൊജക്ട് മാനേജ്‌മെന്റ് സര്‍ട്ടിഫിക്കറ്റ്. ബിരുദധാരികളാണെങ്കില്‍ ഏഴുവര്‍ഷവും ബിരുദാനന്തരബിരുദധാരികളാണെങ്കില്‍ അഞ്ചുവര്‍ഷവും പരിചയം വേണം. വാര്‍ഷികവേതനം 36ലക്ഷം രൂപ.സീനിയര്‍ അനലിസ്റ്റിനു(നെറ്റ് വര്‍ക്ക്/എസ്ഡിഡബ്ലിയുഎഎന്‍ ഓപ്പറേഷന്‍സ്)വേണ്ട പ്രായം: 35-55 വയസ്സ്. കമ്പ്യൂട്ടര്‍ സയന്‍സ്, വിവരസാങ്കേതിക എഞ്ചിനിയറിങ്, ഇ.സി.ഇ എന്നിവയിലൊന്നില്‍ ബിരുദമോ ബിരുദാനന്തരബിരുദമോ. നെറ്റ് വര്‍ക്ക് സര്‍ട്ടിഫിക്കേഷന്‍ ഉണ്ടായിരിക്കണം. സിസിഎന്‍എയോ തുല്യസര്‍ട്ടിഫിക്കേഷനോ നേടിയിരിക്കണം. ബിരുദധാരികളാണെങ്കില്‍ അഞ്ചുവര്‍ഷവും ബിരുദാനന്തരബിരുദധാരികളാണെങ്കില്‍ മൂന്നുവര്‍ഷവും പ്രവൃത്തിപരിചയം വേണം.വാര്‍ഷികവേതനം 30ലക്ഷംരൂപ.
സീനിയര്‍ അനലിസ്റ്റ് (സൈബര്‍ സെക്യൂരിറ്റ് ഓപ്പറേഷന്‍സ്)തസ്തികയുടെ പ്രായപരിധി 35-55 വയസ്സ്. വിദ്യാഭ്യാസയോഗ്യത: കമ്പ്യൂട്ടര്‍ സയന്‍സിലോ, വിവരസാങ്കേതികവിദ്യയിലോ സൈബര്‍സുരക്ഷയിലോ ബിരുദം.സിഐഎസ്എ, സിഐഎസ്എസ്പി, സിഐഎസ്എം എന്നിവയിലൊന്ന് നേടിയിരിക്കണം.ബിരുദധാരികള്‍ക്ക് അഞ്ചുവര്‍ഷവും ബിരുദാനന്തരബിരുദധാരികള്‍ക്ക് രണ്ടുവര്‍ഷവും പരിചയം വേണം. വാര്‍ഷികവേതനം 30ലക്ഷം രൂപ. അഭിമുഖം നടത്തി ചുരുക്കപ്പട്ടിക തയ്യാറാക്കിയാവും നിയമനം. അപേക്ഷാഫീയായി 750രൂപയും ഇന്റിമേഷന്‍ ചാര്‍ജായി 150രൂപയും അടക്കണം. പട്ടികജാതി,വര്‍ഗ,പിഡബ്ലിയുബിഡി അപേക്ഷകര്‍ക്ക് ഇന്റിമേഷന്‍ ചാര്‍ജ് മാത്രം മതി. രണ്ടുവര്‍ഷത്തേക്കായിരിക്കും നിയമനം. മൂന്നുവര്‍ഷത്തേക്കുകൂടി നീട്ടാം. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. 2025 ജനുവരി അഞ്ചിനകം അപേക്ഷിക്കണം. ഓരോതസ്തികയുടെയും യോഗ്യതകളിലുള്ള പ്രത്യേകനിര്‍ദേശങ്ങളും അധികപ്രാവീണ്യനിബന്ധനകളും ഫീസടക്കേണ്ടതും അപേക്ഷസമര്‍പ്പിക്കേണ്ടതുമായ രീതികളുടെ വിശദവിവരങ്ങളും www.nabard.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.