കുടുംബശ്രീയില്‍ ഒഴിവുകള്‍
കുടുംബശ്രീ സംസ്ഥാന/ജില്ലാമിഷനുകളിലും വിവിധജില്ലകളിലും കരാറടിസ്ഥാനത്തിലുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.കുടുംബശ്രീ സംസ്ഥാന/ ജില്ലാ മിഷനുകളില്‍ സ്‌റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജര്‍/ ജില്ലാ പ്രോഗ്രാം മാനേജര്‍ (ജെന്‍ഡര്‍, സോഷ്യല്‍ഡവലപ്‌മെന്റ്, ട്രൈബല്‍) തസ്തികയിലേക്ക് ഒരൊഴിവാണുള്ളത്. കരാറടിസ്ഥാനത്തിലാണു നിയമനം. ഒരു ഒഴിവാണുള്ളതെങ്കിലും ഒരുവര്‍ഷത്തേക്കു കുടുംബശ്രീമിഷനില്‍ ഇൗ തസ്തികകളില്‍ ഉണ്ടാകുന്ന ഒഴിവുകളിലേക്ക് ഈ വിജ്ഞാപനപ്രകാരമുള്ള റാങ്കുലിസ്റ്റില്‍നിന്നാണു നിയമിക്കുക. കരാറില്‍ ഏര്‍പ്പെടുന്നദിവസംമുതല്‍ സാമ്പത്തികവര്‍ഷാവസാനംവരെയായിരിക്കും നിയമനം. ഡിപിഎംജെന്‍ഡര്‍ ആണ് വിജ്ഞാപനക്കോഡ്.
വിദ്യാഭ്യാസയോഗ്യത: എം.എസ്. ഡബ്ലിയു. അല്ലെങ്കില്‍ ഗ്രാമവികസനത്തിലോ നരവംശസാസ്ത്രത്തിലോ സ്ത്രീപഠനത്തിലോ സോഷ്യോളജിയിലോ രാഷ്ട്രമീമാംസയിലോ ഗാന്ധിയന്‍പഠനത്തിലോ വികസനപഠനങ്ങളിലോ ബിരുദാനന്തരബിരുദം. അല്ലെങ്കില്‍ തത്തുല്യയോഗ്യത. അല്ലെങ്കില്‍ ഗ്രാമീണമാനേജ്‌മെന്റില്‍ സ്‌പെഷ്യലൈസേഷനോടെ എം.കോം. പ്രായം 2023 നവംബര്‍ 30നു 40വയസ്സു കവിയരുത്. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖല, സര്‍ക്കാര്‍ അംഗീകൃതസ്വയംഭരണസ്ഥാപനങ്ങള്‍, മറ്റ് സര്‍ക്കാര്‍ അംഗീകൃതസ്ഥാപനങ്ങള്‍ എന്നിവയില്‍ സ്ത്രീശാക്തീകരണം സംബന്ധിച്ച മേഖലകളില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്കു മുന്‍ഗണന. വേതനം: മാസം 30000രൂപ. 500രൂപ പരീക്ഷാഫീസുണ്ട്. നിശ്ചിതഫോമിലാണ് അപേക്ഷിക്കേണ്ടത്. യോഗ്യതയുടെയും പ്രവൃത്തിപരിചയത്തിന്റെയും അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെട്ടവരെ അഭിമുഖം നടത്തിയാവും നിയമനം. ധാരാളം അപേക്ഷകരുണ്ടെങ്കില്‍ എഴുത്തുപരീക്ഷയും അഭിമുഖവും അഭിരുചിപ്പരീക്ഷയും ഉണ്ടാകാം. അപേക്ഷകള്‍ www.cmd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ഓണ്‍ലൈനായാണു സമര്‍പ്പിക്കേണ്ടത്. ഓണ്‍ലൈനിലൂടെയല്ലാത്ത അപേക്ഷകല്‍ സ്വീകരിക്കില്ല. 2025 ജനുവരി 17നു വൈകിട്ട് അഞ്ചിനകം സമര്‍പ്പിക്കണം. പരീക്ഷാഫീസ് അപേക്ഷയോടൊപ്പം ഓണ്‍ലൈനായി അടക്കാം.
കുടുംബശ്രീയുടെ വിവിധ ജില്ലകളിലെ വിവിധബ്ലോക്കുകളില്‍ ബ്ലോക്ക് കോഓര്‍ഡിനേറ്റര്‍മാരുടെ ഒഴിവുകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഒരുവര്‍ഷത്തേക്കു കരാറടിസ്ഥാനത്തിലായിരിക്കും നിയമനം. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും വെയിറ്റേജിന്റെയും അടിസ്ഥാനത്തിലാണു തിരഞ്ഞെടുക്കുക. അപേക്ഷിക്കുന്ന ബ്ലോക്കിലെ സ്ഥിരതാമസക്കാര്‍, തൊട്ടടുത്ത ബ്ലോക്കില്‍ താമസിക്കുന്നവര്‍, ജില്ലയില്‍ താമസിക്കുന്നവര്‍ എന്നിവര്‍ക്കു മുന്‍ഗണനയുണ്ടാകും. ബന്ധപ്പെട്ടമേഖലയില്‍ പ്രവൃത്തിപരിചയം ഉള്ളവര്‍ക്കും മുന്‍ഗണനയുണ്ടാകും. അപേക്ഷകര്‍ കുടുംബശ്രീ അംഗം/കുടുംബാംഗം/ഓക്‌സിലറിഅംഗം ആയിരിക്കണം. വയസ്സ് 2024 ജൂണ്‍ 30ന് 35 വയസ്സ് കവിയരുത്. അപേക്ഷാഫോം കുടുംബശ്രീയുടെ അതാത് ജില്ലാമിഷന്‍ ഓപീസില്‍നിന്നു നേരിട്ടോ www.kudumbashree.org എന്ന വെബ്‌സൈറ്റിലോ ലഭിക്കും. പാലക്കാട് ജില്ലയില്‍ ഡിസംബര്‍ 30നു വൈകിട്ട് അഞ്ചിനകമാണ് അപേക്ഷിക്കേണ്ടത്. മറ്റുജില്ലകളില്‍ ഡിസംബര്‍ 20നു വൈകിട്ട് അഞ്ചിനകവും. പരീക്ഷാഫീസ് 200 രൂപയാണ്. ഇത് അതാത് ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്ററുടെ പേരില്‍ മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റായി അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. പൂരിപ്പിച്ച അപേക്ഷയോടൊപ്പം വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഫോട്ടോ അടങ്ങിയ മേല്‍വിലാസത്തെളിവ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും കുടുംബശ്രീഅയല്‍ക്കൂട്ടഅംഗം/ കുടുംബാംഗം/ ഓക്‌സിലറി ഗ്രൂപ്പ് അംഗം ആണെന്നതിനും വെയ്‌റ്റേജ് മാര്‍ക്കിന് അര്‍ഹതയുണ്ടെന്നതിനും സി.ഡി.എസിന്റെ സാക്ഷ്യപത്രവും വയ്്ക്കണം. അപേക്ഷ അയക്കുന്ന കവറിനുമുകളില്‍ ഏതൊഴിവിലേക്കാണോ അപേക്ഷിക്കുന്നത് ആ തസ്തികയുടെ കോഡ്‌നമ്പര്‍ സഹിതം വ്യക്തമായി രേഖപ്പെടുത്തണം. ഓരോ കോഡിലെയും തസ്തികകള്‍ക്ക് പ്രത്യേകം പ്രത്യേകം അപേക്ഷകള്‍ സമര്‍പ്പിക്കണം.
പാലക്കാട് ജില്ലയില്‍ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, പാലക്കാട് ജില്ല, സിവില്‍ സ്റ്റേഷന്‍, പിന്‍കോഡ് 678001. ടെലിഫോണ്‍ 0491-2505627 എന്ന വിലാസത്തിലേക്കാണ് അപേക്ഷ അയക്കേണ്ടത്. ഈ ജില്ലയില്‍ ബി.സി1 എന്ന കോഡ്‌നമ്പരിലുള്ള ബ്ലോക്ക് കോഓര്‍ഡിനേറ്റര്‍ (നോണ്‍ ഫാം എല്‍.എച്ച് ). ബ്ലോക്ക് കോഓര്‍ഡിനേറ്റര്‍ (എസ്.ഐ.എസ്.ഡി-ഡി.ഡി.യു.ജി.കെ.വൈ) തസ്തികയില്‍ രണ്ട് ഒഴിവുകളാണുള്ളത്. കുടുതല്‍ ഒഴിവുകള്‍ പ്രതീക്ഷിക്കുന്നുണ്ട്. യോഗ്യത: ബിരുദാനന്തരബിരുദം.ശമ്പളം 20,000 രൂപ.ബി.സി2 എന്ന കോഡ് നമ്പരിലുള്ള ബ്ലോക്ക് കോഓര്‍ഡിനേറ്റര്‍ (ഫാം.എല്‍.എച്ച്) തസ്തികകളില്‍ പ്രതീക്ഷിത ഒഴിവുകളിലേക്കാണു നിയമനം പരിഗണിക്കുന്നത്.യോഗ്യത: വി.എച്ച്.എസ്.ഇ. (അഗ്രി/ ലൈവ്‌സ്‌റ്റോക്ക്). ശമ്പളം: 20,000 രൂപ.ബി.സി.3. കോഡ് നമ്പരിലുള്ള ബ്ലോക്ക് കോഓര്‍ഡിനേറ്റര്‍ (ഐ.ബി.സി.ബി.എഫ്.എ.എം.ഐ.എസ്) തസ്തികയിലും ഒഴിവുകള്‍ ഉണ്ടാകുമെന്ന കണക്കുകൂട്ടലിലാണു നിയമനനടപടികള്‍. യോഗ്യത: ബിരുദം. കമ്പ്യൂട്ടര്‍ പരിജ്ഞാനം (എം.എസ്. വേഡ്, എക്‌സല്‍) നിര്‍ബന്ധമാണ്. വനിതകള്‍ മാത്രം.ശമ്പളം: 15000 രൂപ.
കൊല്ലംജില്ലയില്‍ ബി.സി.3 എന്ന കോഡ് നമ്പരില്‍ ബ്ലോക്ക് കോഓര്‍ഡിനേറ്റര്‍ (എം.ഐ..എസ്) തസ്തികയില്‍ ഒരു ഒഴിവുണ്ട്. വനിതകള്‍മാത്രം. ബിരുദമാണു യോഗ്യത. കമ്പ്യൂട്ടര്‍ പരിജ്ഞാനം (എം.എസ്. വേഡ്, എക്‌സല്‍). നിര്‍ബന്ധമാണ്. 15000രൂപയാണു ശമ്പളം. അപേക്ഷിക്കേണ്ട മേല്‍വിലാസം ജില്ലാമിഷന്‍ കോഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാമിഷന്‍, ആനന്ദവല്ലീശ്വരം, കൊല്ലം (സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റിന്റെ മുകള്‍നില) പിന്‍ 691009. ടെലിഫോണ്‍ 0474 2794692. കൂടുതല്‍ വിവരങ്ങള്‍ 8075317432 എന്ന ഫോണ്‍നമ്പരില്‍ ലഭിക്കും. ആലപ്പുഴജില്ലയില്‍ ബി.സി1 കോഡ് നമ്പരായി ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ (നോണ്‍ ഫാം.എല്‍.എച്ച്(എസ്.ഐ.എസ്.ഡി, ഡി.ഡി.യു.ജി.കെ.െൈവ )തസ്തികയില്‍ അഞ്ച് ഒഴിവുണ്ട്. ബിരുദാനന്തരബിരുദമാണു യോഗ്യത. ശമ്പളം 20,000 രൂപ.ഇവിടെ ബി.സി.2 കോഡ് നമ്പരില്‍ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ (ഫാം എല്‍.എച്ച്) തസ്തികയില്‍ ഒരു ഒഴിവുണ്ട്. വി.എച്ച്.എസ്.ഇ. (അഗ്രി/ ലൈവ്‌സ്‌റ്റോക്ക്) ആണു വേണ്ട യോഗ്യത. ശമ്പളം 20000രൂപ.ആലപ്പുഴജില്ലയില്‍ അപേക്ഷിക്കുന്നവര്‍ എസ്.ബി.ഐ.യുടെമാത്രം ഡിമാന്റ് ഡ്രാഫ്റ്റാണ് എടുക്കേണ്ടത്. അപേക്ഷ അയക്കേണ്ട മേല്‍വിലാസം ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, വലിയകുളം, ആലിശ്ശേരി വാര്‍ഡ്, ആലപ്പുഴ 688001. ഫോണ്‍ 0477 2254104.
പത്തനംതിട്ട ജില്ലയില്‍ ബി.സി.2 കോഡ് നമ്പരായി ബ്ലോക്ക് കോഓര്‍ഡിനേറ്റര്‍ (ഫാംലൈവ്‌ലിഹുഡ്) തസ്തികയില്‍ രണ്ടൊഴിവുണ്ട്. വി.എച്ച്.എസ്.ഇ (അഗ്രി/ ലൈവ്‌സ്‌റ്റോക്ക്) ആണു വേണ്ട യോഗ്യത ശമ്പളം 20,000 രൂപ. അപേക്ഷ അയക്കേണ്ട വിലാസം ജില്ലാമിഷന്‍ കോഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, ജില്ലാമിഷന്‍, മൂന്നാംനില, കളക്ടറേറ്റ്, പത്തനംതിട്ട.വയനാട് ജില്ലയില്‍ ബി.സി.3 കോഡ്‌നമ്പരായി ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ (എം.ഐ.എസ്) തസ്തികളില്‍ പ്രതീക്ഷിക്കുന്ന ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ബിരുദമാണു വേണ്ട യോഗ്യത., കമ്പ്യൂട്ടര്‍ പരിജ്ഞാനം (എം.എസ്. വേര്‍ഡ്, എക്‌സല്‍) നിര്‍ബന്ധം. (വനിതകള്‍മാത്രം) ശമ്പളം 15,000 രൂപ. അപേക്ഷിക്കണ്ട വിലാസം, ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാമിഷന്‍, രണ്ടാംനില, പോപ്പുലര്‍ ബില്‍ഡിങ്, സിവില്‍സ്റ്റേഷന് എതിര്‍വശം, കല്‍പ്പറ്റ നോര്‍ത്ത് 673122. ടെലിഫോണ്‍ 04936 206589, 04936 299370.തിരുവനന്തപുരം ജില്ലയില്‍ ബി.സി2. കോഡ് നമ്പരായി ബ്ലോക്ക് കോഓര്‍ഡിനേറ്റര്‍ (ഫാം എല്‍.എച്ച്) തസ്തികയില്‍ രണ്ടൊഴിവുണ്ട്. യോഗ്യത വി.എച്ച്.എസ്.സി(അഗ്രി/ ലൈവസ്റ്റോക്ക്) ശമ്പളം 20,000 രൂപ. അപേക്ഷിക്കേണ്ട വിലാസം : ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, കടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ്, പട്ടം, തിരുവനന്തപുരും, 695004. ഫോണ്‍ 0471 2447552.