സാരസ്വത്‌ സഹകരണബാങ്കില്‍ ഒഴിവുകള്‍

Moonamvazhi

മുംബൈ ആസ്ഥാനമായ ഷെഡ്യൂള്‍ഡ്‌ കമേഴ്‌സ്യല്‍ ബാങ്കായ സാരസ്വത്‌ കോഓപ്പറേറ്റീവ്‌ ബാങ്കില്‍ 12 ഇനം തസ്‌തികകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. ബാങ്ക്‌ സോണല്‍ ഹെഡ്‌ (റീട്ടെയില്‍ ബാങ്കിങ്‌), ബ്രാഞ്ച്‌ മാനേജര്‍മാര്‍ (മാര്‍ക്കറ്റിങ്‌ ആന്റ്‌ ഓപ്പറേഷന്‍സ്‌), ബ്രാഞ്ച്‌ ഓപ്പറേഷന്‍സ്‌ മാനേജര്‍ (മാര്‍ക്കറ്റിങ്‌ ആന്റ്‌ ഓപ്പറേഷന്‍സ്‌), എഎംഎല്‍ ആന്റ്‌ കെവൈസി ഓണ്‍ബോര്‍ഡിങ്‌ ഒഫീഷ്യല്‍സ്‌, ക്രെഡിറ്റ്‌ അഡ്‌മിനിസ്‌ട്രേഷന്‍ ഒഫീഷ്യല്‍സ്‌ (സിഎഡി), പ്രോഡക്ട്‌ മാനേജര്‍മാര്‍ (ഡിജിറ്റലും നോണ്‍ ഡിജിറ്റലും), ക്രെഡിറ്റ്‌ അണ്ടര്‍ റൈറ്റര്‍മാര്‍ (ഡിജിറ്റലും നോണ്‍ ഡിജിറ്റലും), റിലേഷന്‍ഷിപ്പ്‌ മാനേജര്‍മാര്‍ (ക്രെഡിറ്റ്‌ പ്രൊഫൈല്‍), ബിസിനസ്‌ ഡവലപ്‌മെന്റ്‌ മാനേജര്‍മാര്‍ (ഡിഎസ്‌എ ബിസിനസ്‌), ബിസിനസ്‌ ഡവലപ്‌മെന്റ്‌ മാനേജര്‍മാര്‍ (തേര്‍ഡ്‌ പാര്‍ട്ടി സെയില്‍സ്‌), ഡെപ്യൂട്ടിമാനേജര്‍മാര്‍ (ക്രെഡിറ്റ്‌ ഇവാലുവേഷന്‍ ഡിപ്പാര്‍ട്ടുമെന്റ്‌), ഡെപ്യൂട്ടി മാനേജര്‍മാര്‍ (കസ്റ്റംസ്‌ അക്വിസിഷന്‍) എന്നിവയാണു തസ്‌തികകള്‍.

മഹാരാഷ്ട്രയിലെയും ഗോവയിലെയും വിവിധ മേഖലകളിലാണു സോണല്‍ ഹെഡുമാരുടെ ഒഴിവുകള്‍. മുംബൈ, പുണെ, കോലാപൂര്‍, ഗോവ, ഔറംഗാബാദ്‌, അകോല, ഇന്‍ഡോര്‍ എന്നിവിടങ്ങളിലാണ്‌ മാര്‍ക്കറ്റിങ്‌ ആന്റ്‌ ഓപ്പറേഷന്‍സ്‌ വിഭാഗം ബ്രാഞ്ച്‌ മാനേജര്‍മാരുടെ ഒഴിവുകള്‍. മുംബൈയിലും പുണെയിലുമാണ്‌ മാര്‍ക്കറ്റിങ്‌ ആന്റ്‌ ഓപ്പറേഷന്‍സ്‌ വിഭാഗം ബ്രാഞ്ച്‌ ഓപ്പറേഷന്‍സ്‌ മാനേജര്‍മാരുടെ ഒഴിവുകള്‍. ക്രെഡിറ്റ്‌ അഡ്‌മിനിസ്‌ട്രേഷന്‍ ഒഫീഷ്യലുകളുടെയും ക്രെഡിറ്റ്‌ അണ്ടര്‍ റൈറ്റര്‍മാരുടെയും ഒഴിവുകളും ഈ രണ്ടിടത്തുതന്നെ. മുംബൈ, പുണെ, കോലാപൂര്‍, ഗോവ, ഡല്‍ഹി, നാഗ്‌പൂര്‍, ഇന്‍ഡോര്‍ എന്നിവിടങ്ങളിലാണു റിലേഷന്‍ഷിപ്പ്‌ മാനേജര്‍മാരുടെ (ക്രെഡിറ്റ്‌ പ്രൊഫൈല്‍) ഒഴിവുകള്‍. ബാക്കി ഒഴിവുകളെല്ലാം മുംബൈയിലാണ്‌.

സോണല്‍ഹെഡുമാരാകാന്‍ ഏതെങ്കിലും ബാങ്കിലോ എന്‍ബിഎഫ്‌സിയിലോ സോണല്‍ ഹെഡായോ ക്ലസ്‌റ്റര്‍ ഹെഡായോ മൂന്നുവര്‍ഷമെങ്കിലും പ്രവൃത്തിപരിചയം വേണം.
ബ്രാഞ്ച്‌ മാനേജര്‍മാരാകാന്‍ (മാര്‍ക്കറ്റിങ്‌-ഓപ്പറേഷന്‍സ്‌) പ്രശസ്‌തമായ ഏതെങ്കിലും സഹകരണബാങ്കിലോ സ്വകാര്യബാങ്കിലോ ചെറുകിടധനകാര്യബാങ്കിലോ ബ്രാഞ്ചുമാനേജരായി രണ്ടുവര്‍ഷത്തെ പരിചയം വേണം.ബ്രാഞ്ച്‌ ഓപ്പറേഷന്‍സ്‌ മാനേജരാകാന്‍ (മാര്‍ക്കറ്റിങ്‌-ഓപ്പറേഷന്‍സ്‌) ബ്രാഞ്ച്‌ ബാങ്കിങ്ങില്‍ രണ്ടുവര്‍ഷത്തെ പരിചയം വേണം.
എ എം എല്‍-കെ വൈ സി ഓണ്‍ബോര്‍ഡിങ്‌ ഒഫീഷ്യലുകളാകാന്‍ ഇക്കാര്യങ്ങളിലുള്ള അറിവും പരിചയവും ഓണ്‍ബോര്‍ഡിങ്‌ പ്രവര്‍ത്തനങ്ങളില്‍ മൂന്നുവര്‍ഷത്തെ ബാങ്കിങ്‌ പരിചയവും വേണം.ക്രെഡിറ്റ്‌ അഡ്‌മിനിസ്‌ട്രേഷന്‍ ഒഫീഷ്യലുകളാകാന്‍ ക്രെഡിറ്റ്‌ അഡ്‌മിനിസ്‌ട്രേഷനില്‍ മൂന്നുവര്‍ഷത്തെ പരിചയം വേണം.പ്രോഡക്ട്‌ മാനേജര്‍മാരാകാന്‍ (ഡിജിറ്റലും നോണ്‍ഡിജിറ്റലും) ഡിജിറ്റല്‍, നോണ്‍ഡിജിറ്റല്‍ വായ്‌പകള്‍ കൈകാര്യം ചെയ്‌തു മൂന്നുവര്‍ഷത്തെ പരിചയം വേണം.

റിലേഷന്‍ഷിപ്പ്‌ മാനേജര്‍മാരാകാന്‍ (ക്രെഡിറ്റ്‌ പ്രൊഫൈല്‍) വായ്‌പാനിര്‍ദേശങ്ങളും പൊതുനിര്‍ദേശങ്ങളും വിശകലനം ചെയ്‌തും വിലയിരുത്തിയും രണ്ടുവര്‍ഷത്തെ പരിചയം വേണം.ബിസിനസ്‌ ഡവലപ്‌മെന്റ്‌ മാനേജര്‍മാരാകാന്‍ (ഡിഎസ്‌എ ബിസിനസ്‌) ടീമിനെ മാനേജ്‌ ചെയ്‌തും നയിച്ചും ഡിഎസ്‌എകള്‍ വഴി വില്‍പന-വിപണന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിലും ബിസിനസ്‌ വികസിപ്പിക്കുന്നതിലും അഞ്ചുവര്‍ഷത്തെ പരിചയം വേണം.തേര്‍ഡ്‌ പാര്‍ട്ടി സെയില്‍സ്‌ വിഭാഗം ബിസിനസ്‌ ഡവലപ്‌മെന്റ്‌ മാനേജര്‍മാരാകാന്‍ തേര്‍ഡ്‌ പാര്‍ട്ടി പ്രോഡക്ടുകളുടെ ബിസിനസ്‌ വളര്‍ത്താന്‍ ടീമിനെ മാനേജ്‌ ചെയ്‌തു നയിക്കുന്നതില്‍ മൂന്നുവര്‍ഷത്തെ പരിചയം വേണം.ഡെപ്യൂട്ടി മാനേജര്‍മാരാകാന്‍ (ക്രെഡിറ്റ്‌ ഇവാലുവേഷന്‍ ഡിപ്പാര്‍ട്ടുമെന്റ്‌) വായ്‌പക്കാരുടെ വായ്‌പക്ഷമതയുംമറ്റും വിലയിരുത്തുന്നതില്‍ രണ്ടുവര്‍ഷത്തെ പരിചയം വേണം.കസ്റ്റമര്‍ അക്വിസിഷന്‍വിഭാഗം ഡെപ്യൂട്ടി മാനേജര്‍മാരാകാന്‍ വിവിധ റീട്ടെയില്‍ പ്രോഡക്ടുകള്‍ കെട്ടിപ്പടുക്കുന്നതില്‍ രണ്ടുവര്‍ഷത്തെ പരിചയം വേണം.

ജനുവരി 17നകം അപേക്ഷിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റിലുണ്ട്‌. ഓണ്‍ലൈനായാണ്‌ അപേക്ഷിക്കേണ്ടത്‌. വെബ്‌സൈറ്റ്‌: https://www.saraswatbank.com

Moonamvazhi

Authorize Writer

Moonamvazhi has 142 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News