അര്‍ബന്‍ബാങ്കുകള്‍ക്കായി രണ്ട്‌ ആപ്പുകള്‍ ഇറക്കി

Moonamvazhi
  • പ്രതിസന്ധിയുള്ള അര്‍ബന്‍ബാങ്കുകള്‍ക്കായി യെസ്‌ബാങ്ക്‌മാതൃകയില്‍ നടപടിവേണമെന്ന്‌ ആവശ്യം
  • 80പി(4) വകുപ്പ്‌ പുനരവലോകനം ചെയ്യണമെന്നും ആവശ്യം

അര്‍ബന്‍സഹകരണബാങ്കുകളുടെ ദേശീയഫെഡറേഷനായ നാഫ്‌കബിന്റെ സഹകാര്‍ ഡിജി പേ, സഹകാര്‍ ഡിജി േേലാണ്‍ ആപ്പുകള്‍ കേന്ദ്രസഹകരണമന്ത്രികൂടിയായ കേന്ദ്രആഭ്യന്തരമന്ത്രി അമിത്‌ഷാ പുറത്തിറക്കി. ന്യൂഡല്‍ഹിയില്‍ കോഓപ്പ്‌ കുംഭ്‌ 2025ന്റെ ഭാഗമായി അര്‍ബന്‍സഹകരണവായ്‌പാമേഖലയെ കുറിച്ചുള്ള അന്താരാഷ്ട്രസമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കവെയാണ്‌ ഷാ ഇവ പുറത്തിറക്കിയത്‌. പുതിയ ആപ്പുകള്‍ വഴി ഏറ്റവും ചെറിയ അര്‍ബന്‍സഹകരണബാങ്കിനുപോലും ഡിജിറ്റല്‍പേമെന്റ്‌ സേവനങ്ങള്‍ നല്‍കാനാവുമെന്നു ഷാ ചൂണ്ടിക്കാട്ടി. അന്താരാഷ്ട്രസഹകരണസഖ്യത്തിന്റെലോകറാങ്കിങ്ങില്‍ മൊത്തആഭ്യന്തരോല്‍പാദനപ്രതിശീര്‍ഷിമികവില്‍ ഒന്നാംസ്ഥാനത്തെത്തിയ അമുലിനെയും രണ്ടാംസ്ഥാനത്തെത്തിയ ഇഫ്‌കോയെയും ഷാ അഭിനന്ദിച്ചു.

3.6ദശലക്ഷം ഗ്രാമീണരുടെ സ്ഥാപനമാണ്‌ അമുല്‍. അതില്‍ 65ശതമാനവും സ്‌ത്രീകളാണ്‌. അഞ്ചുകോടിയില്‍പരം കര്‍ഷകരെ പ്രതിനിധാനം ചെയ്യുന്ന 35000 സഹകരണസംഘങ്ങളുടെ സ്ഥാപനമാണ്‌ ഇഫ്‌കോ. ഇഫ്‌കോയുടെ നാനോവളങ്ങള്‍ അമേരിക്കയടക്കം 65രാജ്യങ്ങളിലേക്കു കയറ്റിയയക്കപ്പെടുന്നു. അഞ്ചുകൊല്ലത്തിനകം രണ്ടുലക്ഷത്തിലേറെ ജനങ്ങളുള്ള എല്ലാ നഗരത്തിലും ഒരോ അര്‍ബന്‍സഹകരണബാങ്ക്‌ സ്ഥാപിക്കുമെന്നും ഷാ അറിയിച്ചു.
(ബാങ്കുകളുടെ ഇടപാടുചെലവുകള്‍ കുറയ്‌ക്കാനും തട്ടിപ്പുകള്‍ പെട്ടെന്നു കണ്ടെത്താനും റിസ്‌കു കുറക്കാനും കഴിയുന്ന കേന്ദ്രീകൃത യുപിഐ സ്വിച്ച്‌ ആണ്‌ സഹകാര്‍ ഡിജിപേ. ഡിജിറ്റല്‍ കെവൈസി, കടലാസ്‌ ഒഴിവാക്കല്‍, ഓട്ടേമേറ്റഡ്‌ വായ്‌പ വിലയിരുത്തല്‍, ഉടന്‍ റിസ്‌ക്‌ കണ്ടെത്തല്‍ തുടങ്ങിയവയുള്ള വായ്‌പ ഒറിജിനേഷന്‍ സംവിധാനമാണു സഹകാര്‍ ഡിജിലോണ്‍. റീട്ടെയില്‍, വാണിജ്യവായ്‌പാഇടപാടുകള്‍ സുഗമവും കാര്യക്ഷമവും സുതാര്യവും വേഗവുമാക്കാന്‍ ഇതിനു കഴിയും. നാഫ്‌കബിന്റെ സ്ഥാപനമായ എന്‍യുസിഎഫ്‌ഡിസിയാണ്‌ ഇവ വികസിപ്പിച്ചത്‌.)


ഇംഫാലും പോച്ചംപള്ളിയുംപോലുള്ള വിദൂരപ്രദേശങ്ങളിലേതടക്കം 800ടയര്‍1 അര്‍ബന്‍സഹകരണബാങ്കുകള്‍ക്കായി ഉടന്‍ ഡിജിറ്റല്‍ പേമെന്റ്‌ ആപ്പ്‌ സജ്ജമാക്കുമെന്നു എന്‍യുസിഎഫ്‌ഡിസി ചെയര്‍മാന്‍ ജ്യോതീന്ദ്രമേത്ത അറിയിച്ചു. ഓരോ നഗരത്തിലും ഓരോ അര്‍ബന്‍ബാങ്ക്‌ എന്ന അമിത്‌ഷായുടെ ആശയത്തെ അദ്ദേഹം സ്വാഗതം ചെയ്‌തു.
അടച്ചുപൂട്ടല്‍ സമീപനത്തില്‍നിന്നു പുനരുജ്ജീവനസമീപനത്തിലേക്കു റിസര്‍വ്‌ ബാങ്ക്‌ മാറണമെന്ന്‌ കര്‍ണാടക നിയമമന്ത്രിയും നാഫ്‌കബിന്റെ എമിറിറ്റസ്‌ ചെയര്‍മാനുമായ ഡോ.എച്ച്‌.കെ. പാട്ടീല്‍ ആവശ്യപ്പെട്ടു. യഥാസമയം തിരുത്തല്‍നടപടികള്‍ എടുക്കാനുള്ള ഉത്തരവാദിത്വം ബാങ്ക്‌മാനേജുമെന്റുകളുടേതെന്നപോലെ റിസര്‍വ്‌ ബാങ്കിന്റെയും ഉത്തരവാദിത്വമാകണം. യെസ്‌ ബാങ്ക്‌ പുനരുജ്ജീവിപ്പിക്കാന്‍ എടുത്തതുപോലുള്ള ഏകീകൃതവും സ്ഥാപനസഹകരണാത്‌മകവുമായ യത്‌നങ്ങള്‍ പ്രതിസന്ധിയുള്ള അര്‍ബന്‍സഹകരണബാങ്കുകളെ രക്ഷിക്കാനും എടുക്കണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു. ആദായനികുതിനിയമത്തിലെ 80പി(4) വകുപ്പ്‌ പുനരവലോകനം ചെയ്യണമെന്നും ആവശ്യപ്പെട്ടു. സഹകരണബാങ്കുകള്‍ ജനങ്ങള്‍ക്കു നല്‍കുന്ന സേവനങ്ങളുടെ മൂല്യം ഏറെ വലുതാണെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി.കേന്ദ്രസഹകരണസഹമന്ത്രി കൃഷന്‍പാല്‍ ഗുജ്ജാര്‍, കേന്ദ്രസഹകരണസെക്രട്ടറി ആശിഷ്‌കുമാര്‍ ഭൂട്ടാനി, നാഫ്‌കാബ്‌ പ്രസിഡന്റ്‌ ലക്ഷീദാസ്‌, എന്‍യുസിഎഫ്‌ഡിസി ചീഫ്‌ ഓപ്പറേറ്റിങ്‌ ഓഫീസര്‍ പ്രഭാത്‌ ചതുര്‍വേദി തുടങ്ങിയവര്‍ സംബന്ധിച്ചു.

Moonamvazhi

Authorize Writer

Moonamvazhi has 733 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!