ഉള്ളൂർ സഹകരണ ബാങ്ക് ഉള്ളൂര്‍ സാഹിത്യ അവാര്‍ഡിന് കൃതികള്‍ ക്ഷണിച്ചു
തിരുവനന്തപുരത്തെ ഉള്ളൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഏര്‍പ്പെടുത്തിയിട്ടുള്ള മഹാകവി ഉള്ളൂര്‍ സ്മാരക സാഹിത്യ അവാര്‍ഡ് 2025-ന് കൃതികള്‍ ക്ഷണിച്ചു.
ഇത്തവണ ചെറുകഥയ്ക്കാണ് അവാര്‍ഡ്. പതിനയ്യായിരത്തൊന്നു രൂപയും പ്രമുഖ ചിത്രകാരന്‍ കാരയ്ക്കാമണ്ഡപം വിജയകുമാര്‍ തയ്യാറാക്കിയ ശില്പവും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനകം പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങളാണ് പരിഗണിക്കുക. പുസ്തകത്തിന്റെ നാല് കോപ്പി സെക്രട്ടറി, ഉള്ളൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക്, പോങ്ങുംമൂട്, മെഡിക്കല്‍ കോളേജ്. പി.ഒ., തിരുവനന്തപുരം-695011 എന്ന വിലാസത്തില്‍ അയയ്ക്കണം. സെപ്റ്റംബര്‍ 15നകം ലഭിച്ചിരിക്കണം. കയ്യെഴുത്ത് പ്രതികള്‍ പരിഗണിക്കില്ല.