യു.എല്‍.സി.സി.എസ്. കായികരംഗത്തേക്ക്
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘം (യുഎല്‍സിസിഎസ്) ശതാബ്ദിയാഘോഷത്തോടനുബന്ധിച്ചു കായികരംഗത്തേക്കു കടക്കാന്‍ തീരുമാനിച്ചതായി ചെയര്‍മാന്‍ രമേശന്‍ പാലേരി അറിയിച്ചു. ശതാബ്ദികായികമേളയുടെ ഉദ്‌ഘാടനച്ചടങ്ങിലായിരുന്നു പ്രഖ്യാപനം. പണ്ടു കായികരംഗത്തു മികച്ച സംഭാവനകള്‍ നല്‍കിയ എച്ച്‌എംടി, എഫ്‌എസിടി, കെഎസ്‌ഇബി, കെഎസ്‌ആര്‍ടിസി, എസ്‌ബിടി തുടങ്ങിയവയുടെ മാതൃകയില്‍ വിവിധകായികവിഭാഗങ്ങളില്‍ കരുത്തരായ ടീമുകള്‍ വളര്‍ത്തിയെടുക്കും. ലീഗ് മത്സരങ്ങളില്‍ കളിച്ച ഫുട്‌ബാള്‍ടീം സംഘത്തിനുണ്ട്. ഈ ടീം 2022ല്‍ ഒന്നാംസ്ഥാനവും 23ല്‍ റണ്ണേഴ്‌സ്‌അപ്പും ആയിരുന്നു. ക്രിക്കറ്റ്, വോളിബാള്‍, ബാഡ്‌മിന്റണ്‍ ടീമുകള്‍ രൂപവല്‍ക്കരിക്കാനാണ് ആലോചന. ദേശീയപരിശീലകരുമായും കായി്‌കപ്രമുഖരുമായും ചര്‍ച്ചനടത്തിയതായി സംഘത്തിന്റെ കായികവിഭാഗം ചുമതലയുള്ള സെക്യൂരിറ്റിഓഫീസര്‍ അഭിലാഷ് പറഞ്ഞു.കായികമേള സംസ്ഥാനസ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് യു. ഷറഫലി ഉദ്‌ഘാടനം ചെയ്‌തു. ആയിരത്തില്‍പരംപേരുടെ മാര്‍ച്ച്‌പാസറ്റില്‍ അദ്ദേഹം സല്യൂട്ട് സ്വീകരിച്ചു. സംഘം കായികരംഗത്തേക്കു കടക്കണമെന്ന് അദ്ദേഹം അിപ്രായപ്പെട്ടു.