കേരളബാങ്കില്‍ 28മുതല്‍ ത്രിദിനപണിമുടക്ക്

Moonamvazhi
കേരളബാങ്ക് ജീവനക്കാര്‍ നവംബര്‍ 28,29,30 തിയതികളില്‍ പണിമുടക്കുമെന്നു കേരളബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ് സംസ്ഥാനപ്രസിഡന്റ് വി.എസ്. ശിവകുമാറും ജനറല്‍ സെക്രട്ടറി കെ.എസ്. ശ്യാംകുമാറും അറിയിച്ചു. 39ശതമാനം ക്ഷാമബത്തക്കുടിശ്ശിക അനുവദിക്കുക, ശമ്പളപരിഷ്‌കരണക്കമ്മറ്റിയെ നിയോഗിക്കുക, ഒഴിവുകള്‍ പി.എസ്.സി.ക്കു റിപ്പോര്‍ട്ടു ചെയ്യുക, മലപ്പുറംജില്ലയിലെ തടഞ്ഞുവച്ച സ്ഥാനക്കയറ്റങ്ങള്‍ അനുവദിക്കുക എന്നീ ആവശ്യങ്ങളെ സര്‍ക്കാരും മന്ത്രിയും മാനേജ്‌മെന്റും അവഗണിക്കുന്നതില്‍ പ്രതിഷേധിച്ചാണിത്.

ശമ്പളപരിഷ്‌കരണകാലാവധി കഴിഞ്ഞു മൂന്നുവര്‍ഷമായി. രണ്ടായിരത്തോളം ഒഴിവുണ്ട്. മലപ്പുറം ജില്ലയില്‍ മൂന്നുവര്‍ഷമായി സ്ഥാനക്കയറ്റം തടഞ്ഞിരിക്കയാണ്. മന്ത്രി ഫെബ്രുവരി 26നു സംഘടനാനേതാക്കളുമായി നടത്തിയ ചര്‍ച്ചയിലെ ഒരു തീരുമാനവും നടപ്പാക്കിയില്ലെന്നു സംഘടന കുറ്റപ്പെടുത്തി. ജൂലൈ 30നും31നും പണിമുടക്കും സെപ്റ്റംബര്‍മുതല്‍ നിസ്സഹകരണസമരവും നവംബര്‍ ഒന്നുമുതല്‍ 15ദിവസം ആസ്ഥാനത്തിനുമുന്നില്‍ സത്യഗ്രവും തുടര്‍ന്നു മന്ത്രിയുടെ വീട്ടിലേക്കു പ്രകടനവും നടത്തിയിട്ടും ഫലമുണ്ടായില്ല. അതിനാലാണു ബാങ്കിന്റെ അഞ്ചാംവാര്‍ഷികദിനമായ നവംബര്‍ 29നടക്കം പണിമുടക്കുന്നതെന്നും 823 ശാഖയിലും ആസ്ഥാനത്തും മേഖലാഓഫീസുകളിലും പണിമുടക്കുണ്ടാകുമെന്നും സംഘടന അറിയിച്ചു.

Moonamvazhi

Authorize Writer

Moonamvazhi has 92 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News