ടി.ഡി.എസ്: വിധിക്കെതിരെ അപ്പീൽ നൽകും – സെക്രട്ടറീസ് സെന്റർ
സഹകരണ സംഘങ്ങളിൽ നിന്നു ടി ഡി എസ് പിടിക്കുന്നതു സംബന്ധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്നു കോ ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറി സ് സെന്റർ അറിയിച്ചു. പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങളും ( പാക്സ് )സഹകരണ ബാങ്കുകളും രണ്ടാണെന്നും ബാങ്കിന്റെ നിർവചനത്തിൽ പാക് സ് വരില്ലെന്നും കോടതിയെ ബോധ്യപ്പെടുത്തുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതായി സെന്റർ സംസ്ഥാന പ്രസിഡന്റ് അഡ്വ.ഹനീഫ പെരിഞ്ചീരി കുറ്റപ്പെടുത്തി. ആദായ നികുതി 194 എ (3)പ്രകാരം ടി ഡി എസ് പി ടി ക്കുന്നതിനെതിരെ സംഘങ്ങൾ നൽകിയ ഹർജിയിലെ വിധിയാണു സെന്ററിന്റെ പ്രസ്താവനക്ക് ആധാരം. വിധിത്തിയതി മുതൽ ടി ഡി എസ് പി ടി ക്കാമെന്നാണ് ഉത്തരവ്. 50 കോടിക്കു മേൽ വിറ്റു വരവുള്ള സഘങ്ങൾക്ക് ഇതു ബാധകമാണ്. വലിയ ആദായമുള്ള പാക് സുകളും ടി ഡി എസ് പി ടക്കാൻ നിർബന്ധിതമാകുമെന്നു സെന്റർ പ്രസ്താവനയിൽ പറയുന്നു.


