ടിഡിഎസ് വിധി അപ്പീലുകള്‍ 21ലേക്കു മാറ്റി
50കോടിയില്‍പരംവിറ്റുവരവുള്ള സഹകരണസ്ഥാപനങ്ങള്‍ ടിഡിഎസ് പിടിക്കണമെന്ന ഹൈക്കോടതിസിംഗിള്‍ ജഡ്‌ജ് ഉത്തരവിനെതിരായ അപ്പീലുകള്‍ ഡിവിഷന്‍ ബെഞ്ച് ജനുവരി 21നു പരിഗണിക്കും. ഉത്തരവിനു സ്റ്റേയുണ്ട്. 34സഹകരണസ്ഥാപനങ്ങള്‍ നല്‍കിയ അപ്പീല്‍ഹര്‍ജികള്‍ ജസ്റ്റിസുമാരായ എ. മുഹമ്മദ് മുഷ്‌താക്കും ഹരിശങ്കര്‍ വി മേനോനുമടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് സമാനഅപ്പീലുകളോടൊപ്പം പരിഗണിക്കാനായി മാറ്റിയത്.


