സഹകരണയൂണിയനില്‍ ജനറല്‍ മാനേജര്‍ തസ്‌തികയിലേക്ക് അപേക്ഷിക്കാനുള്ള തിയതി നീട്ടി
സംസ്ഥാന സഹകരണയൂണിയനില്‍ ജനറല്‍മാനേജര്‍ തസ്‌തികയിലേക്ക് അപേക്ഷിക്കാനുള്ള തിയതി ഫെബ്രുവരി 25വരെ നീട്ടി. അന്നു വൈകിട്ട് അഞ്ചുവരെ അപേക്ഷിക്കാം. കരാറിസ്ഥാനത്തിലാണു നിയമനം. കൊമേഴ്‌സ്, ഇക്കണോമിക്‌സ്, മാനേജ്‌മെന്റ് തുടങ്ങിയ ഏതെങ്കിലും വിഷയത്തില്‍ മുഴുവന്‍സമയ ബിരുദാനന്തരബിരുദവും എച്ച്‌സിഡിആന്റ് ബിഎമ്മോ ജെഡിസിയോ ആണു വിദ്യാഭ്യാസയോഗ്യത. പ്രായം 2025 ജനുവരി ഒന്നിനു 40വയസ്സിനും 50 വയസ്സിനും മധ്യേ. ശമ്പളം 60,000 രൂപ മുതല്‍ ഒരുലക്ഷംവരെ. വിശദവിവരങ്ങള്‍ www.scu.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 0471 2320420.