സ്‌പൈസസ് ബോര്‍ഡിന്റെ ധനസഹായത്തിന് അപേക്ഷിക്കാം
കര്‍ഷകഉല്‍പാദകസംഘടനകള്‍ (എഫ്‌പിഒ), കര്‍ഷകര്‍, കയറ്റുമതിക്കാര്‍ തുടങ്ങിയവരില്‍നിന്ന് സ്‌പൈസസ് ബോര്‍ഡിന്റെ സ്‌പൈസ്‌ഡ് പദ്ധതിയില്‍ (കയറ്റുമതിവികസനത്തിനുള്ള പുരോഗമനപരവും നൂതനവും സഹകരണാത്മകവുമായ ഇടപെടലുകളിലൂടെ സുസ്ഥിരസുഗന്ധവ്യഞ്‌ജനമേഖലയ്‌ക്കായുള്ള പദ്ധതി) ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. ഇന്നുമുതൽ (മെയ് 26) അപേക്ഷിക്കാം. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. വെബ്‌സൈറ്റ് www.indianspices.comhttp://www.indianspices.com എന്ന വെബ്‌സൈറ്റില്‍ മാര്‍ഗനിര്‍ദേശങ്ങളും വിശദവിവരങ്ങളുമുണ്ട്. കയറ്റുമതിവികസനം, കയറ്റുമതി പ്രോല്‍സാഹനം, വിളവെടുപ്പിനുശേഷമുള്ള യന്ത്രസജ്ജീകരണം,സ്‌പൈസ്‌വിത്ത് ത്രെഷര്‍, കുരുമുളകുത്രെഷര്‍, മഞ്ഞള്‍ ബോയിലര്‍, സ്‌പൈസസ് പോളിഷറുകള്‍, പുതിന വാറ്റല്‍ യൂണിറ്റുകള്‍, ജിഎപിക്കു പ്ലോട്ട് സ്ഥാപിക്കല്‍, സംസ്‌കരണവും മൂല്യവര്‍ധനയും, ചെറുതുംവുലുതുമായ ഏലത്തിന്റെ ഉല്‍പാദനക്ഷമത മെച്ചപ്പെടുത്തല്‍, സ്‌പൈസ് ക്ലീനര്‍ ഗ്രേഡര്‍, സ്‌പൈസസ് വാഷിങ് ഉപകരണങ്ങള്‍, സ്‌പൈസ് സ്ലൈസിങ് ഉപകരണങ്ങള്‍, സ്‌പൈസ് ഡീഹുള്ളറുകള്‍, സ്‌പൈസ് ഡ്രയറുകള്‍, ഏലം ക്യൂറിങ് ഉപകരണങ്ങള്‍, വലിയ ഏലം ഡ്രയറുകള്‍, ജൈവസര്‍ട്ടിഫിക്കേഷന്‍, കമ്പോസ്‌റ്റ് ഉല്‍പാദനം, ഐസിഎസ് ഗ്രൂപ്പുകള്‍ക്കുള്ള സഹായം, എഫ്‌പിഒകള്‍ക്കുള്ള സേവന-സഹായകേന്ദ്രങ്ങള്‍ തുടങ്ങിയവയ്‌ക്കു സഹായം പരിഗണിക്കും. അപേക്ഷിക്കാനും പദ്ധതികള്‍ നടപ്പാക്കാനും ബോര്‍ഡിന്റെ ഓഫീസുകള്‍ സഹായിക്കും.