SETCOS ന്റെ പുതിയ കെട്ടിടത്തിനു തറക്കല്ലിട്ടു
സുല്‍ത്താന്‍ ബത്തേരി താലൂക്ക് സ്റ്റേറ്റ് എംപ്ലോയീസ് & ടീച്ചേഴ്‌സ് കോ.ഓപ്പറേറ്റീവ് സൊസൈറ്റി (SETCOS) പുതുതായി ബത്തേരി ചുങ്കത്ത് പണികഴിപ്പിക്കുന്ന കെട്ടിടത്തിനു കേരള ബാങ്ക് ഡയറക്ടര്‍ പി. ഗഗാറിന്‍ തറക്കല്ലിട്ടു. ബത്തേരി മുനിസിപ്പല്‍ ചെയര്‍പേഴ്‌സന്‍ ടി.കെ. രമേശ് അധ്യക്ഷത വഹിച്ചു. സംഘം പ്രസിഡന്റ് ഏ.ജെ ഇമ്മാനുവല്‍ സ്വാഗതവും സെക്രട്ടറി എം.ആര്‍. പ്രകാശ് നന്ദിയും പറഞ്ഞു.
ലോട്ടറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.ആര്‍. ജയപ്രകാശ്, കേരള എന്‍.ജി.ഒ യൂണിയന്‍ സംസ്ഥാന സെക്രട്ടറി എസ്. അജയകുമാര്‍, KSTA സംസ്ഥാന എക്‌സിക്യുട്ടീവ് പി.ജെ. ബിനീഷ്, സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ വി.വി. രാജന്‍, ബത്തേരി സഹകരണ സംഘം അസി. രജിസ്ട്രാര്‍ എന്‍. അജിലേഷ്, ലാഡര്‍ ഗ്രൂപ്പ് സി.ഇ.ഒ. രാഹുല്‍, എന്‍.ജി.ഒ യൂണിയന്‍ സംസ്ഥാന സെക്രട്ടറിയേറ്റഗം പി.വി. ഏലിയാമ്മ, ജില്ലാ സെക്രട്ടറി ടി.കെ അബ്ദുള്‍ ഗഫൂര്‍, KSTA ജില്ലാ സെക്രട്ടറി വില്‍സണ്‍ തോമസ്, കെ.കെ വിശ്വനാഥന്‍, പി.എസ് രാമചന്ദ്രന്‍, കെ.കെ. കുര്യാക്കോസ്, കെ.എം ഷാജി, പി.ആര്‍ മധുസൂദനന്‍, സി.ടി വിജയന്‍, സിജു ലൂക്കോസ്, വി.പി ബേബി, KGOA ജില്ലാ സെക്രട്ടറി എ.ടി ഷന്മുഖന്‍ ജില്ലാ സെക്രട്ടറിയേറ്റംഗം പി.കെ അനൂപ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.