സഹകരണ വീക്ഷണം ഒന്നാം വാർഷികം ആഘോഷിച്ചു
സഹകരണ വീക്ഷണം കൂട്ടായ്മയുടെ ഒന്നാം വാർഷികാഘോഷം ആലപ്പുഴയിൽ മുൻ സഹകരണ മന്ത്രി ജി സുധാകരൻ ഉദ്ഘാടനം ചെയ്തു.ആലപ്പുഴ ഹവേലിബാക്ക് വാട്ടർ റിസോർട്ടിൽ രണ്ടുദിവസമായി നടന്ന സമ്മേളനത്തിന്റെ ആദ്യദിവസം സഹകരണ സന്ധ്യ ചർച്ചയിൽ സഹകരണ സംഘം രജിസ്ട്രാർ ഡോ. ഡി. സജിത്ത് ബാബു സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികളുമായി സംവാദം നടത്തി. രണ്ടാം ദിനത്തിലെ ആദ്യ സെഷനിൽ സഹകരണ ട്രെയിനർ പ്രദിപൻമാലോത്ത് മോട്ടിവേഷൻ ക്ലാസ് നയിച്ചു. തുടർന്ന് സമ്മേളനം മുൻ സഹകരണ മന്ത്രി ജി സുധാകരൻ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സഹകരണ വീക്ഷണം ഏർപ്പെടുത്തിയ10001 രൂപയുടെ സഹകാരി ശ്രേഷ്ഠ അവാർഡ് പ്രമുഖ സഹകാരിയും കേരള ബാങ്ക് ഡയറക്ടറുമായ ബി. പി പിള്ളക്ക് സമ്മാനിച്ചു.ബിപി പിള്ള, മാതൃഭൂമി സീനിയർ റിപ്പോർട്ടർ ബിജു പരവത്ത്, യു എം ഷാജി, ജയ്സൺ തോമസ്, ബിജു ഐസക്ക്, പ്രദീപൻ മാലോത്ത്, തുടങ്ങിയവർ സംസാരിച്ചു.

അരുൺ ശിവാനന്ദൻ സഹകരണ വീക്ഷണം കൂട്ടായ്മയുടെ സംസ്ഥാന കോ ഓർഡിനേറ്ററായും, പി കെ വിനയകുമാർ ചെയർമാനായും, ശ്രീജിത്ത് മുല്ലശ്ശേരി വർക്കിംഗ് ചെയർമാനായും, സാജു ജെയിംസ് വൈസ് ചെയർമാനായും, സുബ്രഹ്മണ്യ പിള്ള ഡയറക്ടറായും, സോനാ സദാശിവൻ പി ആർ ഒ ആയും,കെ പി ഹരിലാൽ ജോയിന്റ് കോ ഓർഡിനേറ്ററുമായും ചുമതലയേറ്റു.

