സഹകരണവീക്ഷണം വാട്സ്ആപ്പ് കൂട്ടായ്മ കാർട്ടൂൺ മത്സരം നടത്തുന്നു

Deepthi Vipin lal

ജപ്തി വിരുദ്ധ ബിൽ പ്രാഥമിക സഹകരണ സംഘങ്ങൾക്ക് ബാധകമല്ല എന്ന കാര്യം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി സഹകരണവീക്ഷണം വാട്സ്ആപ്പ് കൂട്ടായ്മ ഈ ആശയം ഉൾകൊള്ളുന്ന കാർട്ടൂണുകളുടെ മത്സരം നടത്തുന്നു. കാർട്ടൂണുകൾ 8893565553 എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് ചെയ്യാം. ഒന്നാം സമ്മാനം 1000 രൂപയും രണ്ടാം സമ്മാനം 500രൂപയും ആണ്. കാർട്ടൂണുകൾഫെബ്രുവരി 15 ശനിയാഴ്ച വൈകിട്ട് ആറിനകം കിട്ടണം. ഒരു വ്യക്തിക്കോ സഹകരണ സ്ഥാപനങ്ങൾക്കോ ഒന്നിൽ കൂടുതൽ കാർട്ടൂണുകൾ അയക്കാം.
കമ്പ്യൂട്ടറിൽ തയ്യാറാക്കിയതോ, കൈകൊണ്ട് വരച്ചതോ ആകാം. കാർട്ടൂണുകൾ സംഘങ്ങളുടെ പേരിലോ, ജീവനക്കാരന്റെ/ജീവനക്കാരിയുടെ പേരിലോ, സഹകാരിയുടെ പേരിലോ അയക്കാമെന്നുടീം അഡ്മിൻ അറിയിച്ചു. 7മുതൽ 8.30വരെ ഗ്രൂപ്പിൽ ഓപ്പൺ വോട്ടെടുപ്പ് ഉണ്ടാവും.

Leave a Reply

Your email address will not be published. Required fields are marked *

Latest News