റിസ്‌കഫണ്ട് സഹായം 37കോടി
കേരള സഹകരണ വികസന ക്ഷേമനിധിബോര്‍ഡ് റിസ്‌ക്‌ഫണ്ട് ധനസഹായമായി 36.97കോടി അനുവദിച്ചതായി സഹകരണമന്ത്രി വി.എന്‍. വാസവന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 3848വായപ്‌കളിലാണിത്. മരണാനന്തരസഹായം, മാരകരോഗങ്ങള്‍ക്കുള്ള ചികില്‍സാസഹായം എന്നിവയ്‌ക്കായി ജൂലൈ ഏഴമുതല്‍ ഒക്ടോബര്‍ 25വരെ കിട്ടിയ അപേക്ഷകളിലാണു സഹായം. രണ്ടാംപിണറായിസര്‍ക്കാര്‍ ഇതുവരെ അരലക്ഷത്തിലേറെ വായ്‌പകളിലായി 464.73 കോടി സഹായം കൊടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ബോര്‍ഡ് വൈസ്‌ചെയര്‍മാന്‍ സി.കെ. ശശീന്ദ്രന്‍, സഹകരണവകുപ്പു സ്‌പെഷ്യല്‍ സെക്രട്ടറി വീണാ എന്‍ മാധവന്‍, സഹകരണസംഘംരജിസ്‌ട്രാര്‍ ഡോ. ഡി. സജിത്‌ബാബു, സംസ്‌ഥാനസഹകരണയൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് കൃഷ്‌ണന്‍നായര്‍ തുടങ്ങിയവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.



 
							 
							 
							