കേന്ദ്രസഹകരണരജിസ്‌ട്രാര്‍ ഓഫീസില്‍ 12 ഒഴിവ്
കേന്ദ്രസഹകരണരജിസ്‌ട്രാര്‍ ഓഫീസിലെ പന്ത്രണ്ട് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡെപ്യൂട്ടേഷന്‍ നിയമനങ്ങളും കരാര്‍നിയമനങ്ങളുമാണ്. അഡീഷണല്‍ രജിസ്‌ട്രാറുടെയും ഡെപ്യൂട്ടി രജിസ്‌ട്രാറുടെയും സീനിയര്‍ സഹകരണഓഫീസറുടെയും രണ്ടുവീതവും ജോയിന്റ് രജിസ്‌ട്രാറുടെ അഞ്ചും അസിസ്റ്റന്റ് രജിസ്‌ട്രാറുടെ ഒന്നും ഒഴിവാണുള്ളത്. ഡെപ്യൂട്ടേഷനു കേന്ദ്രഉദ്യോഗസ്ഥ-പരിശീലനവകുപ്പിന്റെ ഓഫീസ്‌മെമ്മോറാണ്ടം പ്രകാരമുള്ള വേതനം കിട്ടും. പ്രായപരിധി 56. ഔദ്യോഗികമാര്‍ഗത്തില്‍ അപേക്ഷിക്കണം. നിര്‍ദിഷ്ടമാതൃകയിലുള്ള അപേക്ഷ, കാഡര്‍ ക്ലിയറിങ് സര്‍ടിഫിക്കറ്റ്, അഞ്ചുകൊല്ലത്തെ എസിആര്‍/എപിആര്‍ കോപ്പികള്‍, പിഴയോ മറ്റുശിക്ഷകളോ ഉണ്ടെങ്കില്‍ അക്കാര്യം, വിജിലന്‍സ് ക്ലിയറന്‍/ ഇന്റഗ്രിറ്റി സര്‍ടിഫിക്കറ്റ് തുടങ്ങിയവ സഹിതമാണ് അപേക്ഷിക്കേണ്ടത്. www.cooperation.gov.inhttp://www.cooperation.gov.in എന്ന വെബ്‌സൈറ്റിലോ www.crcs.gov.in എന്ന വെബ്‌സൈറ്റിലോ നിന്ന് അപേക്ഷയും വിവരങ്ങളും എടുക്കാം. സര്‍ക്കാരുദ്യോഗസ്ഥരല്ലാത്തവര്‍ക്ക് അപേക്ഷിക്കാന്‍ പറ്റില്ല.


