റിസര്‍വ്‌ ബാങ്കില്‍ 93 ഒഴിവുകള്‍

Moonamvazhi

റിസര്‍വ്‌ ബാങ്ക്‌ വിദഗ്‌ധരുടെ 93 ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തിലുള്ള ലാറ്ററല്‍ റിക്രൂട്ട്‌മെന്റാണിത്‌. മൂന്നുകൊല്ലത്തേക്കാണു നിയമനം. രണ്ടുകൊല്ലംകൂടി നീട്ടിയേക്കാം. ഓണ്‍ലൈനായാണ്‌ അപേക്ഷിക്കേണ്ടത്‌. ജനുവരി ആറിനകം അപേക്ഷിക്കണം. വിവരസാങ്കേതികവിദ്യാവകുപ്പ്‌,പ്രിമൈസസ്‌ വകുപ്പ്‌, മേല്‍നോട്ടവകുപ്പ്‌ എന്നീവിഭാഗങ്ങളായി തിരിച്ചാണ്‌ ഒഴിവുകള്‍ കണക്കാക്കിയിട്ടുള്ളത്‌. എല്ലാ ഒഴിവുകളും മുംബൈയിലാണ്‌. വിവിധ തസ്‌തികകള്‍ക്കു വ്യത്യസ്‌തമാണു പ്രായപരിധി. പ്രായപരിധിയില്‍ പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്ക്‌ അഞ്ചുകൊല്ലവും, മറ്റുപിന്നാക്കവിഭാഗക്കാര്‍ക്ക്‌ (ക്രീമിലെയറില്‍ പെടാത്തവര്‍) മൂന്നുകൊല്ലവും, എക്‌സ്‌ സര്‍വീസ്‌ മെന്നിന്‌ അഞ്ചുകൊല്ലംവരെയും ഭിന്നശേഷിക്കാര്‍ക്കു 10കൊല്ലംവരെയും ഇളവുകിട്ടും. ഗ്രേഡ്‌ സി തസ്‌തികകളില്‍ 3,10,000 രൂപയും, ഗ്രേഡ്‌ ഡി യില്‍ 430,000 രൂപയും, ഗ്രേഡ്‌ ഇ യില്‍ 4,80000 രൂപയുമാണു മാസശമ്പളം. യോഗ്യതകളുടെയുംമറ്റും അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ഥികളുമായി സെലക്ഷന്‍ കമ്മറ്റി ധാരണയിലെത്തുന്നതിന്റെ അടിസ്ഥാനത്തില്‍ ഗ്രേഡ്‌ സിയുടെത്‌ 4,10,000 രൂപവരെയും ഗ്രേഡ്‌ ഡി യുടെത്‌ 5,10,000 രൂപവവരെയും ഗ്രേഡ്‌ ഇ യുടെത്‌ ആറുലക്ഷംരൂപവരെയും ഉള്ള റേഞ്ചില്‍ ഉയര്‍ത്തി നിശ്ചയിക്കാന്‍ സെലക്ഷന്‍ കമ്മറ്റിക്ക്‌ അധികാരമുണ്ട്‌. 600 രൂപയും ജിഎസ്‌ടിയുമാണ്‌ അപേക്ഷാഫീസ്‌. പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ 100രൂപ അറിയിപ്പുനിരക്കുമാത്രം അടച്ചാല്‍ മതി. റിസര്‍വ്‌ ബാങ്ക്‌ ജീവനക്കാര്‍ ഫീസൊന്നും അടക്കേണ്ട.

റിസര്‍വ്‌ ബാങ്കിന്റെ www.rbi.org.in എന്ന വെബ്‌സൈറ്റിലൂടെയാണ്‌ അപേക്ഷിക്കേണ്ടത്‌. ഇതില്‍ ഓണ്‍ലൈന്‍ അപേക്ഷാഫോമും വിശദവിവരങ്ങളുമുണ്ട്‌. സംശയങ്ങള്‍ http://cgrs.ibps.in എന്ന ലിങ്കിലൂടെ തീര്‍ക്കാം. സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ സര്‍ക്കാരുടമസ്ഥതയിലുള്ള വ്യവസായസ്ഥാപനങ്ങളിലോ സമാനസ്ഥാപനങ്ങളിലോ സ്ഥിരമായോ താല്‍കാലികമായോ ജോലിയുള്ളവര്‍ (കാഷ്വല്‍ ജോലിക്കാരും ദിവസവേതനക്കാരും പബ്ലിക്‌ എന്റര്‍പ്രൈസസില്‍ ജോലിയുള്ളവരും ഒഴികെ) അപേക്ഷ അയച്ചകാര്യം തൊഴിലുടമയെ (ഓഫീസ്‌/വകുപ്പ്‌ മേധാവി) അറിയിച്ചിട്ടുണ്ടെന്ന സത്യപ്രസ്‌താവന ഓണ്‍ലൈനില്‍ സമര്‍പ്പിക്കണം. അപേക്ഷയിലെ വിശദവിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രാഥമികസ്‌ക്രീനിങ്‌ നടത്തി പട്ടിക തയ്യാറാക്കി അഭിമുഖം നടത്തിയാവും നിയമനം. എല്ലാ തസ്‌തികക്കും വിദ്യാഭ്യാസയോഗ്യതകളും പ്രവൃത്തിപരിചയവും ആവശ്യമാണ്‌. ഇതിന്റെ വിശദവിവരങ്ങള്‍ റിസര്‍വ്‌ ബാങ്കിന്റെ വെബ്‌സൈറ്റില്‍ ലഭിക്കും.

വിവരസാങ്കേതികവിദ്യാവകുപ്പില്‍ പൊതുവിഭാഗത്തില്‍ എഴുപത്തേഴും ഒബിസിവിഭാഗത്തില്‍ പന്ത്രണ്ടും സാമ്പത്തികദുര്‍ബലവിഭാഗത്തില്‍ ഒന്നും പട്ടികജാതിവിഭാഗത്തില്‍ മൂന്നും ഒഴിവാണുള്ളത്‌. നാലൊഴിവുകള്‍ നാലിനം ഭിന്നശേഷിവിഭാഗക്കാര്‍ക്ക്‌ ഓരോന്നുവീതം നീക്കിവച്ചിരിക്കുന്നു. വിവരസാങ്കേതികവിദ്യാവിഭാഗത്തില്‍ ഡാറ്റാസയന്റിസ്റ്റ്‌ 2, ഡാറ്റഎഞ്ചിനിയര്‍ 2, ഐടി സെക്യൂരിറ്റി എക്‌സ്‌പര്‍ട്ട്‌ 7, ഐ.ടി. സിസ്റ്റം അഡ്‌മിനിസ്‌ട്രേറ്രര്‍ 5, ഐടി പ്രോജക്ട്‌ അഡ്‌മിനിസ്‌ട്രേറ്റര്‍ 3, എഐ/എംഎല്‍ സ്‌പെഷ്യലിസ്റ്റ്‌ 3, ഐടി സൈബര്‍ സെക്യൂരിറ്റി അനലിസ്റ്റ്‌ 5, നെറ്റ്‌വര്‍ക്ക്‌ അഡ്‌മിനിസ്‌ട്രേറ്റര്‍ 3 എന്നിങ്ങനെയാണ്‌ ഒഴിവുകളുടെ എണ്ണം. എല്ലാം ഗ്രൂപ്പ്‌ സി തസ്‌തികകളാണ്‌. പ്രോജക്ട്‌ മാനേജര്‍, ഐടി സൈബര്‍ സെക്യൂരിറ്റി അനലിസ്‌റ്റ,്‌ ഐടി സിസ്‌റ്റം അഡ്‌മിനിസ്‌ട്രേറ്റര്‍, ഐടി സെക്യൂരിറ്റി എക്‌സ്‌പര്‍ട്ട്‌ തസ്‌തികകളില്‍ ഓരോ ഒഴിവുകള്‍ ഒബിസി സംവരണമാണ്‌. ഐടി സെക്യൂരിറ്റി തസ്‌തികയില്‍ ഒരൊഴിവ്‌ പട്ടികജാതി സംവരണമാണ്‌. ഈ തസ്‌തികയില്‍ ഒരൊഴിവു ഭിന്നശേഷിക്കാര്‍ക്ക്‌ (സി) നീക്കിവച്ചിരിക്കുന്നു.

പ്രിമൈസസ്‌ വകുപ്പില്‍ ഒരു ഒബിസി സംവരണതസ്‌തികയുള്‍പ്പെടെ അഞ്ചു ഒഴിവുകള്‍ പ്രോജക്ട മാനേജര്‍ തസ്‌തികയിലുണ്ട്‌. ഇതും ഗ്രേഡ്‌ സി തസ്‌തികയാണ്‌.
സൂപ്പര്‍വിഷന്‍ ഡിപ്പാര്‍ട്ടുമെന്റില്‍ മാര്‍ക്കറ്റ്‌ ആന്റ്‌ ലിക്വിഡിറ്റി സ്‌പെഷ്യലിസ്റ്റ്‌ 1, ഐടി സൈബര്‍ സ്‌പെഷ്‌ലിസ്റ്റ്‌ അനലിസ്റ്റ്‌ 13, ഓപ്പറേഷണല്‍ റിസ്‌ക്‌ അനലിസ്റ്റ്‌ 2, അനലിസ്റ്റ്‌ (ക്രെഡിറ്റ്‌ റിസ്‌ക്‌)2, അനലിസ്റ്റ്‌ (മാര്‍ക്കറ്റ്‌ റിസ്‌ക്‌) 2, റിസ്‌ക്‌ അനലിസ്റ്റ്‌ 5, അക്കൗണ്ട്‌സ്‌ സ്‌പെഷ്യലിസ്റ്റ്‌ 5, റിസ്‌ക്‌ അസസ്‌മെന്റ്‌ ആന്റ്‌ ഡാറ്റാഅനലിസ്റ്റ്‌ 2, പോളിസി റിസര്‍ച്ച്‌ അനലിസ്‌റ്റ്‌ 2, ബിസിനസ്‌ ആന്റ്‌ ഫിനാന്‍ഷ്യല്‍ റിസ്‌ക്‌ അനലിസ്റ്റ്‌ 6, ഡാറ്റാഎഞ്ചിനിയര്‍ I ഒന്ന്‌, ഡാറ്റാഎഞ്ചിനിയര്‍ II ഒന്ന്‌, ഡാറ്റാഅനലിസ്റ്റ്‌ (മൈക്രോഡാറ്റ അനലിറ്റിക്‌സ്‌) 1, ബാങ്കിങ്‌ ഡൊമെയ്‌ന്‍ സ്‌പെഷ്യലിസ്റ്റ്‌ 1, ഡാറ്റാ സയന്റിസ്റ്റ്‌ (ഡാറ്റാ മോഡലിങ്‌) 2, ബാങ്ക്‌ എക്‌സാമിനര്‍ (ലിക്വിഡിറ്റി റിസക്‌)1, സീനിയര്‍ ബാങ്ക്‌ എക്‌സാമിനര്‍ (ലിക്വിഡിറ്റി റിസ്‌ക്‌) 1, ഡാറ്റാ സയന്റിസ്‌റ്റ്‌ (അഡ്വാന്‍സ്‌ഡ്‌ അനലിറ്റിക്‌സ്‌) 4,ക്രെഡിറ്റ്‌ റിസ്‌ക്‌ അനലിസ്‌റ്റ്‌ 4, പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ (സിഒഎസ്‌) 2 എന്നിങ്ങനെയാണ്‌ ഒഴിവുകള്‍ . സീനിയര്‍ ബാങ്ക്‌ എക്‌സാമിനര്‍ (ലിക്വിഡിറ്റി റിസ്‌ക്‌) തസ്‌തിക ഗ്രേഡ്‌ ഡിയും പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ (സിഒഎസ്‌) തസ്‌തിക ഗ്രേഡ്‌ ഇയുമാണ്‌, ബാക്കിയെല്ലാം ഗ്രേഡ്‌ സിയാണ്‌. ഐടി സൈബര്‍ സെക്യൂരിറ്റി അനലിസ്റ്റ്‌ തസ്‌തികയില്‍ മൂന്നും, റിസ്‌ക്‌ അനലിസ്റ്റ്‌, അക്കൗണ്ട്‌സ്‌ സ്‌പെഷ്യലിസ്റ്റ്‌, ബിസിനസ്‌ ആന്റ്‌ ഫിനാന്‍ഷ്യല്‍ റിസ്‌ക്‌ അനലിസ്റ്റ്‌, ഡാറ്റാ സയന്റിസ്റ്റ്‌ (അഡ്വാന്‍സ്‌ അനലിറ്റിക്‌സ്‌), ക്രെഡിറ്റ്‌ റിസ്‌ക്‌ സ്‌പെഷ്യലിസ്റ്റ്‌ തസ്‌തികകളില്‍ ഓരോന്നുവീതവും ഒഴിവുകള്‍ ഒബിസി സംവരണമാണ്‌. ഐടി സൈബര്‍ സെക്യൂരിറ്റി അനലിസ്‌റ്റ്‌ തസ്‌തികയില്‍ ഒരെണ്ണം സാമ്പത്തികദുര്‍ബലവിഭാഗക്കാര്‍ക്കാണ്‌. ഐടി സൈബര്‍ സെക്യൂരിറ്റി അനലിസ്റ്റ്‌ തസ്‌തികയില്‍ രണ്ടൊഴിവ്‌ പട്ടികജാതിസംവരണമാണ്‌. ഐടി സൈബര്‍ സെക്യൂരിറ്റി അനലിസ്റ്റ്‌ തസ്‌തികയില്‍ ഒരൊഴിവ്‌ ഭിന്നശേഷിക്കാര്‍ക്കു (സി) നീക്കിവച്ചിരിക്കുന്നു. അക്കൗണ്ട്‌സ്‌ സ്‌പെഷ്യലിസ്റ്റ്‌ തസ്‌തികയിലും ഒരൊഴിവ്‌ ഭിന്നസേഷിക്കാര്‍ക്ക്‌ (ബി) ഉള്ളതാണ്‌. ബിസിനസ്‌ ആന്റ്‌ ഫിനാന്‍ഷ്യല്‍ റിസ്‌ക്‌ അനലിസ്റ്റ്‌ തസ്‌തികയിലും ഒരൊഴിവ്‌ ഭിന്നശേഷിക്കാര്‍ക്ക്‌ (എ) ഉണ്ട്‌.

വിവരസാങ്കതികവിദ്യാവകുപ്പിലെ ഡാറ്റാസയന്റിസ്റ്റ്‌, ഡാറ്റാഎഞ്ചിനിയര്‍ തസ്‌തികകളുടെ പ്രായപരിധി ഇരുപത്തഞ്ചിനും നാല്‍പതിനും മധ്യേയാണ്‌.ഇതേവകുപ്പിലെ ഐടി സെക്യൂരിറ്റി എക്‌സ്‌പര്‍ട്ട്‌, ഐടി സിസ്റ്റം അഡ്‌മിനിസ്‌ട്രേറ്റര്‍, ഐടി പ്രോജക്ട്‌ അഡ്‌മിനിസ്‌ട്രേറ്റര്‍, എഐ/എംഎല്‍ സ്‌പെഷ്യലിസ്റ്റ്‌, ഐടി സൈബര്‍ സെക്യൂരിറ്റി അനലിസ്റ്റ്‌, നെറ്റ്‌ വര്‍ക്ക്‌ അഡ്‌മിനിസ്‌ട്രേറ്റര്‍ തസ്‌തികളുടെ പ്രായപരിധി ഇരുപത്തേഴിനും നാല്‍പതിനും മധ്യേയും. പ്രിമൈസസ്‌ വകുപ്പിലെ പ്രോജക്ട്‌ മാനേജര്‍ തസ്‌തികയുടെ പ്രായപരിധി ഇരുപത്തൊന്നിനും നാല്‍പതിനും മധ്യേ.

സൂപ്പര്‍വിഷന്‍ വകുപ്പിലെ മാര്‍ക്കറ്റ്‌ ആന്റ്‌ ലിക്വിഡിറ്റി റിസ്‌ക്‌ സ്‌പെഷ്യലിസ്റ്റ്‌, ഓപ്പറേഷണല്‍ റിസ്‌ക്‌ അനലിസ്റ്റ്‌, അനലിസ്റ്റ്‌ (ക്രെഡിറ്റ്‌ റിസ്‌ക്‌), അനലിസ്റ്റ്‌ (മാര്‍ക്കറ്റ്‌ റിസ്‌ക്‌), ബാങ്ക്‌ എക്‌സാമിനര്‍ (ലിക്വിഡിറ്റി റിസ്‌ക്‌), ക്രഡിറ്റ്‌ റിസ്‌ക്‌ സ്‌പെഷ്യലിസ്റ്റ്‌ തസ്‌തികകളുടെ പ്രായപരിധി 30-40വയസ്സാണ്‌. ഐടി സൈബര്‍ സെക്യൂരിറ്റി അനലിസ്റ്റ്‌, ഡാറ്റ എഞ്ചിനിയര്‍ I, ഡാറ്റാ എഞ്ചിനിയര്‍ II, ഡാറ്റാ അനലിസ്റ്റ്‌ (മൈക്രോ ഡാറ്റാ അനലിറ്റിക്‌സ്‌), ബാങ്കിങ്‌ ഡൊമെയ്‌ന്‍ സ്‌പെഷ്യലിസ്റ്റ്‌, ഡാറ്റാ സയന്റിസ്റ്റ്‌ (ഡാറ്റാ മോഡലിങ്‌), ഡാറ്റാ സയന്റിസ്‌റ്റ്‌ (അഡ്വാന്‍സ്‌ഡ്‌ അനലിറ്റിക്‌സ്‌) തസ്‌തികകളുടെത്‌ 28-40 വയസ്സ്‌. റിസ്‌ക്‌ അനലിസ്റ്റ്‌, അക്കൗണ്ട്‌സ്‌ സ്‌പെഷ്യലിസ്റ്റ്‌ തസ്‌തികകളുടെത്‌ 30-45 വയസ്സാണ്‌. റിസ്‌ക്‌ അസസ്‌മെന്റ്‌ ആന്റ്‌ ഡാറ്റാഅനലിസ്റ്റ്‌, പോളിസി റിസര്‍ച്ച്‌ അനലിസ്റ്റ്‌, ബിസിനസ്‌ ആന്റ്‌ ഫിനാന്‍ഷ്യല്‍ റിസ്‌ക്‌ അനലിസ്റ്റ്‌ തസ്‌തികളുടെത്‌ 25-45 വയസ്സ്‌. സീനിയര്‍ ബാങ്ക്‌ എക്‌സാമിനര്‍ (ലിക്വിഡിറ്റി റിസ്‌ക്‌) തസ്‌തികയുടെത്‌ 35-45 വയസ്സ്‌. പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ (സിഒഎസ്‌) തസ്‌തികയുടെത്‌ 40-62 വയസ്സ്‌.

Moonamvazhi

Authorize Writer

Moonamvazhi has 820 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!