ആര്‍.ബി.ഐ. ഡാറ്റാ ആപ്പ് പുറത്തിറക്കി
റിസര്‍വ് ബാങ്ക് ആര്‍ബിഐ ഡാറ്റാ എന്ന മൊബൈല്‍ ആപ്പ് പുറത്തിറിക്കി. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള വിപുലമായ സ്ഥിതിവിവരക്കണക്കുകള്‍ ഉപയോഗിക്കാന്‍ എളുപ്പവും കാഴ്‌ചമികവുമുള്ളരീതിയില്‍ ഇതില്‍ ലഭിക്കും. സാമ്പത്തികവിവരങ്ങളുടെ 11000ല്‍പരം സീരീസുകള്‍ ഇതിലുണ്ട്.ഗ്രാഫുകളും ചാര്‍ട്ടുകളുമായി ടൈംസീരീസ് ഡാറ്റ കാണാനും ഡൗണ്‍ലോഡ് ചെയ്യാനുമുള്ള സൗകര്യമുണ്ട്. വിവരങ്ങളുടെ സ്രോതസ്സും മാനദണ്ഡങ്ങളും ആവൃത്തിയും പുതുക്കലുകളും അധികക്കുറിപ്പുകളും ലഭ്യമാണ്. ആളുകള്‍ പതിവായി നോക്കുന്ന റിപ്പോര്‍ട്ടുകള്‍ ജനപ്രിയറിപ്പോര്‍ട്ടുകള്‍ എന്ന വിഭാഗത്തിലുണ്ട്. ഹോംസ്‌ക്രീനില്‍നിന്നു നേരിട്ടു വിവരങ്ങള്‍ എടുക്കാവുന്ന വിധത്തിലാണു സര്‍ച്ച് സൗകര്യം.അതിനാല്‍ വിവിധവിഭാഗങ്ങളും പ്രസിദ്ധീകരണങ്ങളും പരതേണ്ട. സാര്‍ക് ഫിനാന്‍സ് ലിങ്കിലൂടെ സാര്‍ക് രാജ്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ കിട്ടും. ഡിബിഐഇ (ഇന്ത്യന്‍സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള ഡാറ്റാബേസ്) പോര്‍ട്ടലില്‍ https://data.rbi.org.inല്‍ ഇതു ലഭിക്കും. ഐഒഎസ് ഉപയോഗിക്കുന്നവര്‍ക്കും ആന്‍ഡ്രോയ്‌ഡ് ഉപയോഗിക്കുന്നവര്‍ക്കും കിട്ടും.