സാമ്പത്തിക-ബാങ്കിങ്‌-ധനകാര്യ ഹിന്ദിഗ്രന്ഥങ്ങള്‍ക്ക്‌ ആര്‍ബിഐയുടെ ഒന്നേകാല്‍ ലക്ഷംരൂപയുടെ അവാര്‍ഡിന്‌ അപേക്ഷിക്കാം

Moonamvazhi

സാമ്പത്തികശാസ്‌ത്രത്തിലും ബാങ്കിങ്ങിലും ധനകാര്യത്തിലും ഹിന്ദിയില്‍ മൗലികകൃതികള്‍ രചിക്കുന്നവര്‍ക്ക്‌ ഒന്നേകാല്‍ലക്ഷംരൂപയുടെവീതം പുരസ്‌കാരങ്ങള്‍ റിസര്‍വ്‌ ബാങ്ക്‌ ഏര്‍പ്പെടുത്തി. സര്‍വകലാശാലകളിലെയും യുജിസിഅംഗീകൃതസ്ഥാപനങ്ങളിലെയും അസിസ്റ്റന്റ്‌ പ്രൊഫസര്‍മാരും അസോസിയേറ്റ്‌ പ്രൊഫസര്‍മാരും അടക്കുമുള്ള പ്രൊഫസര്‍മാര്‍ക്കും വിരമിച്ച പ്രൊഫസര്‍മാര്‍ക്കും അപേക്ഷിക്കാം. മേല്‍പറഞ്ഞ മൂന്നുവിഷയങ്ങളിലേതിലെങ്കിലും 200പേജില്‍ കുറയാത്ത പേജുള്ള പുസ്‌തകം ഹിന്ദിയില്‍ പ്രസിദ്ധീകരിച്ചിരിക്കണം. 2024ഏപ്രില്‍ഒന്നിനും 2025 മാര്‍ച്ച്‌ 31നുംഉള്ളില്‍ പ്രസിദ്ധീകരിച്ച കൃതികളാണു പരിഗണിക്കുക. രണ്ടുവര്‍ഷം തുടര്‍ച്ചയായി ഈ പുരസ്‌കാരം ലഭിച്ചവര്‍ മൂന്നാംവര്‍ഷം അപേക്ഷിക്കരുത്‌. മേല്‍പറഞ്ഞ വിഷയങ്ങളിലെ രണ്ടു പ്രൊഫസര്‍മാരും ഒരു ഹിന്ദിസാഹിത്യ/ഭാഷാശാസ്‌ത്രപ്രൊഫസറും അടങ്ങിയ സമിതിയാണു പുസ്‌തകങ്ങള്‍ വിലയിരുത്തുക. കൂട്ടത്തില്‍ സീനിയര്‍ ആയ പ്രൊഫസറായിരിക്കും ചെയര്‍പേഴ്‌സണ്‍. റിസര്‍വ്‌ ബാങ്കിന്റെ രാജ്യഭാഷാവിഭാഗം ജനറല്‍ മാനേജര്‍ മെമ്പര്‍ സെക്രട്ടറിയായിരിക്കും. റിസര്‍വ്‌ ബാങ്കിന്റെ രാജ്യഭാഷാവിഭാഗമായിരിക്കും അവാര്‍ഡുനിര്‍ണയസമിതിയുടെ സെക്രട്ടേറിയറ്റ്‌. ഉള്ളടക്കത്തിന്റെ മികവിന്‌ 60%മാര്‍ക്കും ഭാഷാ-ശൈലീമികവിനു 40%മാര്‍ക്കും ഇട്ടാണു വിലയിരുത്തുക. താല്‍പര്യമുള്ളവര്‍ പുസ്‌തകത്തിന്റെ അഞ്ചുകോപ്പി സഹിതം ജൂണ്‍ 30നകം നാമനിര്‍ദേശം സമര്‍പ്പിക്കണം. നിര്‍ദിഷ്ടഫോമിലാണു നാമനിര്‍ദേശം സമര്‍പ്പിക്കേണ്ടത്‌. ഫോം www.rbi.org.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

 

Moonamvazhi

Authorize Writer

Moonamvazhi has 406 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published. Required fields are marked *

Latest News
error: Content is protected !!