പി.എസ്.സി. മൂന്നു സഹകരണസ്ഥാപനങ്ങളിലെ തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
മല്‍സ്യഫെഡില്‍ (കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് ഫെഡറേഷന്‍ ഫോര്‍ ഫിഷറീസ് ഡവലപ്‌മെന്റ് ലിമിറ്റഡ്) കമ്പ്യൂട്ടര്‍ പ്രോഗ്രാമറുടെ ഒഴിവിലേക്കും, കേരള കോഓപ്പറേറ്റീവ് റബ്ബര്‍ മാര്‍ക്കറ്റിങ് ഫെഡറേഷനില്‍ ഡെപ്യൂട്ടി മാനേജരുടെ ഒഴിവിലേക്കും ഇതലെതന്നെ ക്ലര്‍ക്ക് തസ്‌തികയിലേക്കും, മില്‍മയില്‍ (കേരളകോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡ്) വര്‍ക്കര്‍/പ്ലാന്റ് അറ്റന്റര്‍ ഗ്രേഡ് III തസ്‌തികയിലേക്കും, മില്‍മയില്‍തന്നെ മാര്‍ക്കറ്റിങ് ഓര്‍ഗനൈസര്‍ തസ്‌തികയിലേക്കും പി.എസ്.സി. അപേക്ഷ ക്ഷണിച്ചു.

മല്‍സ്യഫെഡില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമറുടെ ശമ്പളം 27800-59400രൂപ. പ്രായം പതിനെട്ടിനും നാല്‍പതിനും മധ്യേ. പട്ടികജാതിപ്പട്ടികവര്‍ഗക്കാര്‍ക്കും മറ്റുപിന്നാക്കവിഭാഗക്കാര്‍ക്കും ഇളവുണ്ട്. യോഗ്യത എം.സി.എ/ ബി.ടെക് (ഐടി)/ ബി.ടെക് (കമ്പ്യൂട്ടര്‍സയന്‍സ്) അല്ലെങ്കില്‍ തുല്യയോഗ്യത.
റബ്ബര്‍മാര്‍ക്കറ്റിങ് ഫെഡറേഷനില്‍ ഡെപ്യൂട്ടി മാനേജര്‍ തസ്‌തികയിലേക്ക് അപേക്ഷിക്കാന്‍വേണ്ട യോഗ്യത: കൊമേഴ്‌സിലോ കെമിസ്‌ട്രിയിലോ ബിസിനസ് അഡ്‌മിനിസ്‌ട്രേഷനിലോ ബിരുദാനന്തരബിരുദം. അല്ലെങ്കില്‍ അഗ്രികള്‍ച്ചറില്‍ ബിരുദം. ഫെര്‍ടിലൈസര്‍ ആന്റ് അഗ്രികള്‍ച്ചറല്‍ ഇന്‍പുട്ട് മാര്‍ക്കറ്റിങ് മേഖലയില്‍ സൂപ്പര്‍വൈസറിതലത്തില്‍ അഞ്ചുകൊല്ലമെങ്കിലും പ്രവൃത്തിപരിചയമുണ്ടായിരിക്കണം. ശമ്പളം 9540-23500 രൂപ. പ്രായം പതിനെട്ടിനും നാല്‍പതിനും മധ്യേ.
ഇതിലെ ക്ലര്‍ക്ക് തസ്‌തികയില്‍ അംഗസംഘങ്ങളില്‍ സ്ഥിരമായി ജജോലിചെയ്യുന്നവരും നിശ്ചിതയോഗ്യതയുള്ളവരുമായ വിശ്യകര്‍മ, ലാറ്റിന്‍കാത്തലിക്/ ആംഗ്ലോഇന്ത്യന്‍ സമുദായങ്ങളില്‍പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി നീക്കിവച്ചിട്ടുള്ള ഒഴിവാണ്. വിശ്വകര്‍മ(സൊസൈറ്റിവിഭാഗം) വിഭാഗത്തിലും ലാറ്റിന്‍ കാത്തലിക്/ ആംഗ്ലോഇന്ത്യന്‍ (സൊസൈറ്റിവിഭാഗം) വിഭാത്തിലും ഓരോ ഒഴിവാണുള്ളത്. പ്രായം പതിനെട്ടിനും അമ്പതിനും മധ്യേ. ശമ്പളം 4980-12260 രൂപ. കേരളസ്റ്റേറ്റ് കോഓപ്പറേറ്റീവ് റബ്ബര്‍മാര്‍ക്കറ്റിങ് ഫെഡറേഷനില്‍ അഫിലിയേറ്റ് ചെയ്‌ത അംഗസംഘങ്ങളില്‍ ഏതെങ്കിലും തസ്‌കികയില്‍ മൂന്നുകൊല്ലത്തില്‍ കുറയാത്ത റെഗുലര്‍ സര്‍വീസ് ഉള്ളവരും സര്‍വീസില്‍ തുടരുന്നവരുമായ സ്ഥിരംജീവനക്കാരായിരിക്കണം. അപേക്ഷ സമര്‍പ്പിക്കുന്ന തിയതിയിലും നിയമനത്തിയതിയിലും അംഗസംഘത്തിന്റെ സംര്‍വീസില്‍ തുടരുന്നുണ്ടാവണം. വിദ്യാഭ്യാസയോഗ്യത: ബിരുദവും ജെഡിസി/എച്ച്‌ഡിസിആന്റ് ബിഎം. യോഗ്യതയും. അല്ലെങ്കില്‍ സഹകരണത്തോടുകൂടിയ ബി.കോം. അല്ലെങ്കില്‍ കേരള സഹകരണസര്‍വകലാശാലയില്‍നിന്നു കോഓപ്പറേഷന്‍ ആന്റ് ബാങ്കിങ്ങിലുള്ള ബി.എസ്‌സി. കേരളസ്റ്റേറ്റ് കോഓപ്പറേറ്റീവ് റബ്ബര്‍മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡിലെ അംഗസംഘങ്ങളില്‍നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള യോഗ്യത തെളിയിക്കാന്‍ സര്‍വീസിനെ സംബന്ധിക്കുന്ന വിശദവിവരങ്ങള്‍ രേഖപ്പടുത്തിയ സര്‍വീസ് സര്‍ട്ടിഫിക്കറ്റ് സഹകരണവകുപ്പിലെ അസിസ്റ്റന്റ് രജിസ്‌ട്രാര്‍ (ജനറല്‍) നിന്നു വാങ്ങി സൂക്ഷിക്കേണ്ടതും കമ്മീഷന്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാക്കേണ്ടതുമാണ്. സര്‍വീസ് സര്‍ട്ടിഫിക്കറ്റ് പ്രൊഫൈലില്‍ അപ്‌ലോഡ് ചെയ്‌തശേഷം സമര്‍പ്പിക്കുന്ന അപേക്ഷകള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ. സര്‍വീസ് സര്‍ട്ടിഫിക്കറ്റ് മാതൃക വെബ്‌സൈറ്റിലുണ്ട്.

മില്‍മയില്‍ വര്‍ക്കര്‍/പ്ലാന്റ് അറ്റന്റര്‍ ഗ്രേഡ് III തസ്‌തികയിലേക്കുള്ളത് മില്‍മയില്‍ അഫിലിയേഫ്‌ഫ് ചെയ്‌ത അംഗസംഘങ്ങളില്‍ സ്ഥിരമായി ജോലിചെയ്യുന്നവരും നിശ്ചിതയോഗ്യയുള്ളവരുമായ ഈഴവ/തിയ്യ/ ബില്ലവ/ / എസ്.സി/ മുസ്ലിം എല്‍സി/ എ.ഐ, ധീവര, ഒബിസി സംവരണവിഭാഗത്തില്‍പെട്ട ഉദ്യോഗര്‍ഥികള്‍ക്കുമാത്രം അപേക്ഷിക്കാവുന്ന തസ്‌തികകളാണ്. ഈഴവ/ തീയ്യ/ ബില്ലവ വിഭാഗങ്ങള്‍ക്കും എസ്.സി. വിഭാഗത്തിനും മുസ്ലിംവിഭാഗത്തിനു രണ്ടുവീതവുംം എല്‍സി/എഐ, ധീവര, ഒബിസി വിഭാഗങ്ങള്‍ക്ക് ഒീരോന്നുവീതവും ഒഴിവാണുള്ളത്. പ്രായം പതിനെട്ടിനും അമ്പതിനും മധ്യേ. മില്‍മയില്‍ അഫിലിയേറ്റു ചെയ്‌ത അംഗസംഘങ്ങളിലോ ഇതിന്റെ പ്രാഥമികഅംഗസംഘങ്ങളിലോ അതായത് മേഖലാസഹകരണക്ഷീരോല്‍പാദകയൂണിയനുകളിലും മേഖലായൂണിയനുകളുടെ പ്രൈമറി ആനന്ദ് പാറ്റേണ്‍ ഡയറി കോഓപ്പറേറ്റീവി സൊസൈറ്റികളിലും (ആപ്‌കോസ്) ഏതെങ്കിലും തസ്‌തികയില്‍ മൂന്നുവര്‍ഷത്തെ റെഗുലര്‍ സര്‍വീസ് ഉള്ളവരും അപേക്ഷാത്തിയതിയിലും നിയമനത്തിയതിയിലും അംഗസംഘത്തിലെ സേവനത്തില്‍ ഉള്ളവരുമായിരിക്കണം. വിദ്യാഭ്യാസയോഗ്യത എസ്‌എസ്‌എല്‍സി അല്ലെങ്കില്‍ തത്തുല്യം. ബിരുദധാരികള്‍ അപേക്ഷിക്കരുത്. അംഗസംഘങ്ങളില്‍നിന്ന് അപേക്ഷ അയക്കാന്‍ അര്‍ഹരാണെന്നതു സംബന്ധിച്ച വിശദവിവരങ്ങള്‍ ഖേപ്പെടുത്തിയ സര്‍വീസ് സര്‍ട്ടിഫിക്കറ്റ് സഹകരണവകുപ്പിലെ അസിസ്റ്റന്റജിസ്‌ട്രാര്‍ (ജനറല്‍) നിന്നു വാങ്ങി സക്ഷിക്കുകയും കമ്മീഷന്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാക്കുകയും വേണം. സര്‍വീസ് സര്‍ട്ടിഫിക്കറ്റ് പ്രൊഫൈലില്‍ അപ്‌ലോഡ് ചെയ്‌തശേഷം സമര്‍പ്പിക്കുന്ന അപേക്ഷകള്‍ മാത്രമേ സ്വീകരിക്കൂ. സര്‍വീസ് സര്‍ട്ടിഫിക്കറ്റ് മാതൃക വെബ്‌സൈറ്റിലുണ്ട്. ശമ്പളം 16500-38650 രൂപ.
മില്‍മയിലെ മാര്‍ക്കറ്റിങ് ഓഫീസര്‍ തസ്‌തികയില്‍ ഒരു ഒഴിവാണുള്ളത്. ഇത് പട്ടികജാതിക്കാര്‍ക്കുള്ള സൊസൈറ്റിവിഭാഗം സംവരണതസ്‌തികയാണ്. ശമ്പളം 24005-55470 രൂപ.പ്രായം പതിനെട്ടിനും അമ്പതിനും മധ്യേ. മുകളില്‍കൊടുത്ത വര്‍ക്കര്‍തസ്‌തികയുടെ സംഘംജീവനക്കാരെസംബന്ധിച്ച വ്യവസ്ഥ ഈ തസ്‌തികക്കും ബാധകമാണ്. വിദ്യാഭ്യാസയോഗ്യത: ബി.കോം/ബിബിഎ/ ബിഎസ്‌സി (കോഓപ്പറേഷന്‍ ആന്റ് ബാങ്കിങ്) അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം. നേരത്തേപറഞ്ഞ സര്‍വീസ് സര്‍ട്ടിഫിക്കറ്റ്‌സംബന്ധിച്ച വ്യവസ്ഥയും ഈ തസ്‌തികക്കു ബാധകമാണ്. എല്ലാതസ്‌തികയിലേക്കും www.keralapsc.gov.inhttp://www.keralapsc.gov.in ലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷിക്കേണ്ടവിധം ഈ സൈറ്റിലുണ്ട്. ഡിസംബര്‍ 31നകം അപേക്ഷിക്കണം.

