സഹകരണവകുപ്പില്‍ 3പേര്‍ക്കു സ്ഥാനക്കയറ്റം; 23പേര്‍ക്കു ഹയര്‍ഗ്രേഡ്
സഹകരണവകുപ്പില്‍ മൂന്ന് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കു സ്ഥാനക്കയറ്റവും രണ്ടുപേര്‍ക്ക് അധികച്ചുമതലയും രണ്ടുപേര്‍ക്കു പരസ്‌പരമാറ്റവും 23പേര്‍ക്കു ഹയര്‍ഗ്രേഡും അനുവദിച്ചു.
കണ്ണൂര്‍ സഹകരണസംഘം ജോയിന്റ് രജിസ്‌ട്രാര്‍ (ജനറല്‍) വി. രാമകൃഷ്‌ണനു സഹകരണജീവനക്കാരുടെ പെന്‍ഷന്‍ബോര്‍ഡിലെ അഡീഷണല്‍ രജിസ്‌ട്രാര്‍/സെക്രട്ടറിയായും, തിരുവനന്തപുരത്തെ സഹകരണസംഘം ജോയിന്റ് രജിസ്‌ട്രാര്‍ (ജനറല്‍) കെ.എല്‍. പാര്‍വതിനായര്‍ക്കു സഹകരണസംഘം രജിസ്‌ട്രാര്‍ ഓഫീസില്‍ അഡീഷണല്‍ രജിസ്‌ട്രാറായും (കണ്‍സ്യൂമര്‍), സഹകരണഓഡിറ്റ് ഡയറക്ടറേറ്റിലെ ഓഡിറ്റ് ജോയിന്റ് ഡയറക്ടര്‍ എസ് പ്രബിത്തിനെ തിരുവനന്തപുരം സഹകരണസംഘം ജോയിന്റ് രജിസ്‌ട്രാര്‍ (ജനറല്‍) ആയും സ്ഥാനക്കയറ്റം നല്‍കി. ഓഡിറ്റ് ഡയറക്ടറേറ്റിലെ ഓഡിറ്റ് ജോയിന്റ് ഡയറക്ടറുടെ പൂര്‍ണഅധികച്ചുമതലയും തിരുവനന്തപുരം സഹകരണസംഘം ജോയിന്റ് രജിസ്‌ട്രാര്‍ (ജനറല്‍) ക്ക് ഉണ്ടായിരിക്കും. തിരുവനന്തപുരം സഹകരണഓഡിറ്റ് ജോയി്‌ന്റ് ഡയറക്ടറുടെ പൂര്‍ണഅധികച്ചുമതല സഹകരണസംഘം ജോയിന്റ് രജിസ്‌ട്രാര്‍ (എസ്‌്‌സി എസ്‌ടി ആന്റ് ട്രെയിനിങ്) നല്‍കി. സഹകരണസംഘം രജിസ്‌ട്രാര്‍ ഓഫീസിലെ ജോയിന്റ് രജിസ്‌ട്രാര്‍ (പ്ലാനിങ് ആന്റ് മാര്‍ക്കറ്റിങ്) വി.എന്‍. ബിജുവിനെയും തിരുവനന്തപുരത്തെ കേരളബാങ്ക് സഹകരണഓഡിറ്റ് ജോയിന്റ് ഡയറക്ടര്‍/കണ്‍കറന്റ് ഓഡിറ്റര്‍ ടി.എല്‍. സുമയെയും പരസ്‌പരം മാറ്റിനിയമിച്ചു.
23അസിസ്റ്റന്റ് രജിസ്‌ട്രാര്‍/അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ക്ക് ഹയര്‍ഗ്രേഡ് അനുവദിച്ചു. സീനിയറോറിറ്റി ലിസ്‌റ്റില്‍ ഏറ്റവും സീനിയര്‍ ആയവര്‍ക്കാണിത്. ഈ തസ്‌തികകളുടെ 25% ഹയര്‍ഗ്രേഡ് തസ്‌തികകളായിരിക്കണമെന്ന വ്യവസ്ഥ പാലിക്കുന്നതിന്റെ ഭാഗമായാണ് വിരമിക്കലും സ്ഥാനക്കയറ്റവുംമൂലമുണ്ടായ ഒവിവുകളില്‍ അവര്‍ക്കു ഹയര്‍ ഗ്രേഡ് അനുവദിച്ചത്. ഹയര്‍ഗ്രേഡ് ലഭിച്ചവരുടെ പട്ടിക ചുവടെ.