സഹകരണവീക്ഷണം ഒൻപതിന് ആധാരങ്ങളെ കുറിച്ച് ഓൺലൈൻ ക്ലാസ്സ് നടത്തും
സഹകരണ വകുപ്പ് ഉദ്യോഗസ്ഥർക്കും സംഘം ജീവനക്കാർക്കും ഉപകാരപ്രദമാകുന്ന വിധത്തിൽ വിവിധതരം ആധാരങ്ങളെ കുറിച്ചുള്ള പഠന ക്ലാസ്സ് സഹകരണ വീക്ഷണത്തിന്റെ ഓൺലൈൻ പ്ലാറ്റ്ഫോമായ Coopkerala യിൽ ഏപ്രിൽ 9 ന് വൈകുന്നേരം 7 മണിക്ക് നടത്തും. പ്രമുഖ സഹകാരിയും നിയമവിദഗ്ധനുമായ അഡ്വ. സാജൻ ജനാർദ്ദനൻ ക്ലാസെടുക്കും.സഹകരണ സ്ഥാപനങ്ങളിൽ ഏറ്റവും കൂടുതൽ വായ്പകൾ നൽകുന്നത് വസ്തു പണയത്തിൻമേലാണ്.
സംസ്ഥാനത്ത് വിവിധ തരം പ്രമാണങ്ങൾ ഉണ്ട്.അവയുടെ പ്രത്യേകതകൾ എന്തൊക്കെയാണെന്നും ഓരോ പ്രമാണങ്ങളെയും എങ്ങനെ മനസ്സിലാക്കണമെന്നും ക്ലാസ്സിൽ പ്രതി പാദിക്കും.
സഹകരണ വീക്ഷണം അംഗങ്ങൾ അല്ലാത്തവർ ക്കും ക്ലാസ് ലഭിക്കും. അങ്ങനെയുള്ളവർക്ക്ക്ലാസ്സിനായി താഴെ കാണുന്ന ലിങ്കിൽ ജോയിൻ ചെയ്യാവുന്നതാണ്
https://chat.whatsapp.com/HFUEWd3CvuYFDS0bRSPMy3