എന്‍എസ് സഹകരണാശുപത്രി 396കോടിയുടെ വികസനം നടപ്പാക്കും.
അന്താരാഷ്ട്രസഹകരണസഖ്യത്തിലും അന്താരാഷ്ട്രആരോഗ്യസഹകരണസംഘടനയിലും (ഐസിഎച്ച്‌ഒ) അംഗത്വം ലഭിച്ച കൊല്ലത്തെ പ്രമുഖസഹകരണആരോഗ്യപരിചരണസ്ഥാപനമായ എന്‍എസ് സഹകരണാശുപത്രി 396 കോടിരൂപയുടെ വികസനപദ്ധതികള്‍ നടപ്പാക്കും. 20നിലകളുള്ള സൂപ്പര്‍ സ്‌പെഷ്യലിറ്റി ബ്ലോക്ക്, 300 കിടക്കകള്‍ കൂടി ചേര്‍ത്തു കിടക്കകളുടെ എണ്ണം 800 ആക്കല്‍, ഏഴുനില ഓങ്കോളജി ബ്ലോക്ക് എന്നിവ വികസനത്തിന്റെ ഭാഗമാണ്. ഓങ്കോളജി ബ്ലോക്കിന് 55 കോടിയും, സൂപ്പര്‍ സ്‌പെഷ്യാലിറ്റിബ്ലോക്കിന് 239 കോടിയും, നഴ്‌സിങ് കോളേജും പാരാമെഡി്‌ക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടുമുള്ള അക്കാദമിക് ബ്ലോക്കിന് 20 കോടിയും, മെഡിക്കല്‍ ഉപകരണങ്ങല്‍ വാങ്ങാന്‍ 50 കോടിയും, ആയുര്‍വേദ ഔഷധങ്ങള്‍ ഉണ്ടാക്കാനും ഹെര്‍ബല്‍ പ്ലാന്റേഷന്‍ ആരംഭിക്കാനും 20 കോടിയും, സൗരോര്‍ജപ്ലാന്റ് സ്ഥാപിക്കാന്‍ അഞ്ചുകോടിയും, ലാന്റ് സ്‌കേപ്പിങ്ങിനും പാര്‍ക്കിങ് സൗകര്യങ്ങള്‍ വികസിപ്പിക്കാനും ഏഴുകോടിയും ചെലവഴിക്കും. ഓഹരിഉടമകളാകാന്‍ സംഘം സൗകര്യമൊരുക്കിയിട്ടുണ്ട്. ഒരുലക്ഷംരൂപമുതല്‍ ഓഹരി എടുക്കാം. ഇവര്‍ക്ക് എല്ലാവര്‍ഷവും ലാഭവിഹിതം, അനുബന്ധചികില്‍സാസൗകര്യങ്ങള്‍, എക്‌സിക്യൂട്ടീവ് ഹെല്‍ത്ത് ചെക്കപ്പ് എന്നിവ ലഭിക്കും. എന്‍എസ് ആശുപത്രിജീവനക്കാര്‍ക്കായി അഞ്ചുലക്ഷംരൂപയുടെ പരിരക്ഷയുള്ള ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ആശുപത്രിസഹകരണസംഘം ചെയര്‍മാനും ഐസിഎച്ച്‌ഒ ഡയറക്ടറുമായ പി. രാജേന്ദ്രന്‍ ഉദ്‌ഘാടനം ചെയ്‌തു. 70കഴിഞ്ഞവര്‍ക്കു സൂപ്പര്‍ സീനിയര്‍ സിറ്റിസണ്‍ പ്രിവിലേജ് കാര്‍ഡ് സൗകര്യവും ഏര്‍പ്പെടുത്തി. ഇവര്‍ക്ക് ആശുപത്രിയുടെ റിസപ്‌ഷന്‍, ഫാര്‍മസി, ബില്ലിങ് കൗണ്ടറുകളില്‍ പ്രത്യേകപരിഗണനയും താമസമില്ലാതെ ഡോക്ടറെ കാണ്‍ാന്‍ സൗകര്യവും ഏര്‍പ്പെടുത്തി. പ്രവാസികേരളീയര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി സമഗ്രആരോഗ്യഇന്‍ഷുറന്‍സ്‌പദ്ധതിയായ നോര്‍ക്കാ കെയറിന്റെ ക്യാഷ്‌ലെസ് ചികില്‍സൗകര്യവും നിലവില്‍വന്നിട്ടുണ്ട്.


