എന്‍എസ് സഹകരണനഴ്‌സിങ് കോളേജില്‍ മാനേജ്‌മെന്റ് സീറ്റൊഴിവ്
കൊല്ലം ജില്ലാസഹകരണആശുപത്രിസംഘത്തിന്റെ കൊല്ലം പാലത്തറയിലുള്ള എന്‍.എസ്. മെമ്മേറിയല്‍ കോളേജ് ഓഫ് നഴ്‌സിങ്ങില്‍ ബി.എസ്.സി. നഴ്‌സിങ് മാനേജ്‌മെന്റ് സീറ്റിലേക്കു പ്രവേശനത്തിന് ഓണ്‍അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ്‌ടു അല്ലെങ്കില്‍ തത്തുല്യകോഴ്‌സ്. ഫിസിക്‌സ്, കെമിസ്‌ട്രി, ബയോളജി എന്നീ വിഷയങ്ങളില്‍ 50% മാര്‍ക്കുണ്ടായിരിക്കണം. www.nsnursingcollege.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. 800രൂപയാണ് അപേക്ഷാഫീസ്. ഇത് ഓണ്‍ലൈനായി അടക്കണം. ഓഗസ്റ്റ് 20നകം അപേക്ഷിക്കണം. മാര്‍ക്കടിസ്ഥാനത്തില്‍ റാങ്കുലിസ്റ്റ് തയ്യാറാക്കും. ഇത് ഓഗസ്റ്റ് 25നു വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.